വിവാദങ്ങളിലൂടെയാണ് ലോകപ്രശസ്ത ദക്ഷിണ കൊറിയൻ പാസ്റ്റർ ജീറോക്ക് ലീയുടെ പ്രയാണം. താൻ ദൈവത്തിന്റെ അവതാരമാണെന്ന് ലോകം മുഴുവൻ പ്രചരിപ്പിക്കുകയും അനുയായികളായ എട്ടു യുവതികളെ 20 വർഷം അതിക്രൂരമായ പീഡിപ്പിക്കുകകയും ചെയ്ത രോഗശാന്തി ശുശ്രൂഷകന് ഒടുവിൽ പിടി വീണു. ചെറുപ്പം മുതൽ ലീയുടെ പ്രാർത്ഥനാലയത്തിൽ വരികയും ലീയുടെ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന പെൺകുട്ടികൾ ലീയ്ക്ക് കീഴടങ്ങുന്നത് ദൈവഹിതമായി കരുതിയിരുന്നു.
ലൈംഗികത ദൈവികമാണെന്നും തനിക്ക് കീഴടങ്ങുമ്പോൾ ദൈവത്തിനു മനസും ശരീരവും സമർപ്പിക്കുകയാണെന്നും ഇയാൾ യുവതികളെ വിശ്വസിപ്പിച്ചിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെയും പ്രാർത്ഥനകളിലൂടെയും അത്ഭുതങ്ങൾ കാണിക്കുന്ന രോഗശാന്തി ശുശ്രൂഷകനായിട്ട് ഇയാൾ ലോകമെങ്ങും അറിയപ്പെട്ടിരുന്നത്.
ദക്ഷിണ കൊറിയയിലെ മാന്‍മിന്‍ സെന്‍ട്രല്‍ ചര്‍ച്ചിന്റെ പാസ്റ്ററാണ് ലീ. ഒരു ലക്ഷത്തിൽ പരം വിശ്വാസികളുളള ദക്ഷിണ കൊറിയയിൽ പടർന്നു പന്തലിക്കുന്ന വമ്പൻ സഭാസമൂഹമാണ് മാൻമിൻ സെൻട്രൽ ചർച്ച്. ലോകത്തുടനീളമായി 10,000 ശാഖകളുള്ള സഭയ്ക്ക് 133,000 വിശ്വാസികളുണ്ട്.
ദൈവത്തോളം പോന്ന വ്യക്തിത്വമായി ലീയെ കണ്ടിരുന്ന ഇരകൾക്ക് ലീയെ എതിർക്കാനുളള മാനസികവും ശാരീരികവുമായ ശക്തി ഇല്ലായിരുന്നുവെന്നും ലീ അത് ആവോളം മുതലെടുത്തിരുന്നതായും വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. ദൈവത്തെപ്പോലെ കരുതുന്ന ലീ പറയുന്നത് കേട്ടാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ദൈവനിഷേധത്തിന്റെയും വിചിത്രാരാധനയുടെയും പേരിലും കൊറിയന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ 1999 ല്‍ പുറത്താക്കിയിട്ട് ജീറോക്ക് ലീയെ തനിക്ക് പാപമില്ലെന്നും താൻ മരണമില്ലാത്തവനാണെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. 75 കാരനായ ലീയുമായി 50 വയസ്സിന്റെ വ്യത്യാസമുള്ളവരാണ് ഇരകള്‍.
ആരോപണം പലക്കുറി ലീ നിഷേധിച്ചുവെങ്കിലും തെളിവുകൾ മുഴുവൻ പാസ്റ്റർക്ക് എതിരായിരുന്നു. ദൈവീകത്വമുളള ലീയുമായുളള സഹവാസം കൊണ്ട് തങ്ങൾക്കും ആ ദിവ്യത്വം കിട്ടുമെന്ന് ഇയാൾ പെൺകുട്ടികളെ വിശ്വസിപ്പിച്ചിരുന്നത്. ഇരുപതു വര്‍ഷമായി ലീ നടത്തിക്കൊണ്ടിരുന്ന ലൈംഗിക ചൂഷണത്തില്‍ ലീ ചെയ്യുന്ന എല്ല കാര്യവും ദൈവദത്തമാണെന്നു കരുതിയ അവര്‍ ഇക്കാര്യം പോലീസ് ചോദ്യം ചെയ്യലില്‍ പറയുന്നത് പോലും തെറ്റാണെന്ന് വിശ്വസിച്ചു. ലീയുമായുളള ലൈംഗിക ബന്ധം ശാരീരകബന്ധം എന്നതിനെക്കാൾ ദൈവികമായ ഒന്നായാണ് പെൺകുട്ടികൾ കരുതിയിരുന്നത്.
1999 ല്‍ 300 വിശ്വാസികളുമായി കൊറിയന്‍ ടെലിവിഷനില്‍ വരെ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ലീ. ലീയുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും അയാളുടെ സഭ കോടതിയില്‍ നിന്നും നിരോധനം വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. ലീ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും രോഗശാന്തി നൽകുന്നവനും അത്ഭുതം കാട്ടുന്നവനുമാണെന്നം കാട്ടി ഇയാളുടെ സഭ തന്നെ പ്രചരണവും നടത്തിയിരുന്നു. എയ്ഡ്‌സ്, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളില്‍ അത് ബാധിച്ച ഭാഗത്ത് സ്പര്‍ശിച്ച് ലീ പ്രാര്‍ത്ഥിച്ചാല്‍ രോഗം ഇല്ലാതാക്കുമെന്നായിരുന്നു മാന്‍മിന്‍ ചര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്.
Leave a Reply