സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സൗത്താംപ്ടൻ മലയാളി അസോസിയേഷന്റെ (മാസ്) ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായി. റോംസീ കമ്മ്യൂണിറ്റി സ്കൂൾ അങ്കണത്തിൽ മാസ് അംഗങ്ങളുടെ മാതാപിതാക്കളും, പുതുതായി ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി ശുഭാരംഭം കുറിച്ച ആഘോഷപരിപാടികളിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ റോബിൻ എബ്രഹാം സ്വാഗതവും, സെക്രട്ടറി ശ്രീ ടോമി ജോസഫ് കൃതജ്ഞതയും അർപ്പിച്ച ചടങ്ങിൽ ഡാൻസ് ടീച്ചർ ഭാഗ്യ ലക്ഷ്മി, മലയാളം ടീച്ചർ മരിയ ഷാജി എന്നിവരെ ആദരിച്ചു.
മാസ് അംഗംങ്ങളുടെ എക്കാലത്തെയും മികച്ച നിറ സാന്നിധ്യംകൊണ്ട് ധന്യമായ സദസിൽ മാസിലെതന്നെ കുട്ടികളും മുതിർന്നവരുമായ അംഗങ്ങൾ മലയാളത്തനിമ നിലനിർത്തി അവതരിപ്പിച്ച ദൃശ്യകലാവിരുന്നു ക്രിസ്മസ് പുതുവത്സര ആഘോഷരാവിനു മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചിട്ടയായ നടത്തിപ്പും, ജിബി ഷിൻറ്റു , അരുൺ അച്യുതൻ, അലൻ ബാബു, അലീഷ ജിബി ടീമിന്റെ ആൻങ്കറിങ്ങിലെ മികവും, ഉന്നത നിലവാരം പുലർത്തിയ ലൈറ്റ് ആൻഡ് സൗണ്ടും, സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ മാസ് സംഘടിപ്പിച്ച എക്കാലെത്തെയും മികച്ച പരിപാടികളിൽ ഒന്നാക്കി മാറ്റാൻ സാധിച്ചു.
മാസ് അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണത്തിനൊപ്പം റോബിൻ എബ്രഹാം പ്രസിഡന്റ്, മാക്സി അഗസ്റ്റിൻ വൈസ് പ്രസിഡന്റ്, ടോമി ജോസഫ് സെക്രട്ടറി, രാജീവ് വിജയൻ ജോയിന്റ് സെക്രട്ടറി, അഭിലാഷ് പടയാറ്റിൽ ട്രഷറർ, ബ്ലെസ്സൻ മാത്യു പി ആർ ഓ, അമ്പിളി ചിക്കു ആർട്സ് കോഓർഡിനേറ്റർ, ജിബി സിബി ആർട്സ് കോഓർഡിനേറ്റർ, അനീറ്റ സിബി സ്പോർട്സ് കോഓർഡിനേറ്റർ, ജിനോയ് മത്തായി സ്പോർട്സ് കോഓർഡിനേറ്റർ , ഷിൻറ്റു മാനുവൽ ഫുഡ് ആൻഡ് ബീവറേജ് കോഓർഡിനേറ്റർ എന്നിവരുടെ ഒത്തൊരുമയുടെയും, ടീo വർക്കിന്റെയും വിജയംകൂടിയായിരുന്നു ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ നൈറ്റ്.
Leave a Reply