ലോകരക്ഷക്കായി യേശുനാഥന്‍ ത്യാഗ ബലിയായി സമര്‍പ്പിക്കപ്പെട്ട രക്ഷാകര പദ്ധതിയുടെ അനുസ്മരണം സൗത്ത്എന്‍ഡ് ഓണ്‍ സീയില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. വലിയആഴ്ചയിലെ ചൊവ്വാഴ്ച നടന്ന ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അജപാലന സന്ദര്‍ശനത്തോടെ വിശുദ്ധ വാരചാരണത്തിനു തുടക്കമായി. പ്രവൃത്തിദിനമായിട്ടുകൂടി ഇടവകാംഗങ്ങളുടെ സജീവ സാന്നിധ്യം അജപാലന സന്ദര്‍ശനത്തെ സജീവമാക്കി.

യേശുനാഥന്‍ വിനീത ദാസന്റെ മനോഭാവത്തില്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി മുത്തുകയും, തുടര്‍ന്ന് അവരോടോപ്പം അന്ത്യഅത്താഴം കഴിക്കുകയും, തന്റെ ശരീരവും രക്തവും വിഭജിച്ചു നല്‍കി വിശുദ്ധ ബലി സ്ഥാപിക്കുകയും ചെയ്തതിന്റെ മഹത്തായ അനുസ്മരണവും പെസഹാ വ്യാഴാഴ്ച ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. വിവിധ കുടുംബങ്ങളില്‍ നിന്നും തയ്യാറാക്കി ദേവാലയത്തില്‍ കൊണ്ടുവന്ന അപ്പവും, പാലും തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ആശീര്‍വദിച്ചു വിതരണം ചെയ്തു.

ദുഃഖ വെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങളില്‍ പീഡാനുഭവ വായന, കുരിശിന്റെ വഴി, വിലാപ യാത്ര തുടങ്ങിയ ശുശ്രുഷകള്‍ക്കു ശേഷം ക്രൂശിത രൂപം മുത്തലും, കൈപ്പുനീര്‍ പാനവും നടന്നു. സമാപനമായി നേര്‍ച്ച കഞ്ഞിയും പയറും വിതരണം ചെയ്യുകയുമുണ്ടായി. വിശ്വാസവും, പ്രതീക്ഷയും,പ്രത്യാശയും പകര്‍ന്നു നല്‍കിയ ഉയിര്‍പ്പു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന, ഉയര്‍പ്പു തിരുന്നാളിന്റെ സന്ദേശം, ഈസ്റ്റര്‍ അനുബന്ധ ശുശ്രുഷകള്‍, ജ്ഞാനസ്‌നാന വ്രത നവീകരണം, വെള്ളം വെഞ്ചരിക്കല്‍, ഉത്ഥാനം ചെയ്ത യേശുവിനെ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം തുടങ്ങിയ ശുശ്രുഷകള്‍ക്കു ശേഷം ഈസ്റ്റര്‍ എഗ്ഗ് വിതരണം നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ വാരാചാരണത്തിന് ഫാ.ജോസ് അന്തിയാംകുളം, ഫാ.തോമസ് പള്ളത്ത് ഫാ.സെബാസ്റ്റ്യന്‍ കല്ലത് എന്നിവര്‍ കാര്‍മികത വഹിച്ചു. ട്രസ്റ്റിമാരായ അജിത് അച്ചാണ്ടില്‍, ബേബി ജേക്കബ്, സുബി ജെയ്സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.