ജോസ്‌ന സാബു സെബാസ്റ്റ്യൻ
എന്റമ്മോ സൗത്തെൻഡ് ഒരിക്കലുമൊരു എന്റല്ലട്ടോ . അവിടം പലതിന്റെയുമൊരു തുടക്കം മാത്രമാണ് . യുകെയിൽ വന്ന് വർഷങ്ങളേറെ ആയങ്കിലെന്താ മലയാളത്തനിമ ഒട്ടുമേ വിടാതെ അതെ കുലീനതയോടു കൂടിയ സൂപ്പർ പെണ്ണുങ്ങൾ , അവരുടെ നല്ല കിടുക്കാച്ചി കുഞ്ഞുങ്ങൾ , അവരെയെല്ലാം പൂർണ്ണമനസോടെ സപ്പോർട്ട് ചെയ്ത് ഗാംഭീര്യമൊട്ടും തന്നെ കളയാതെ കട്ടക്ക് കൂടെ നിൽക്കുന്ന കുടുംബനാഥൻമാർ. ഇവരെല്ലാം ആട്ടവും പാട്ടും മെഗാ തിരുവാതിരയും ഭരതനാട്യവും , നാടോടിനിർത്താവും , ഭൂതപ്പാട്ടും , ചീട്ടുകളിയും , വടം വലി, കസേരകളി മത്സരങ്ങളും, കൊച്ചിൻ ടീമിന്റെ സംഗീത വിരുന്നുകളുമായി അരങ്ങു തകർത്തു മടുത്തു വരുമ്പോൾ തൂശനില മുറിച്ചിട്ട് പത്തുതരം കറികൂട്ടിയുള്ള ഓണസദ്യ ദേ റെഡി . കൂടെ മൂന്ന് തരം പായസവും കൂട്ടി ഒരു പിടി പിടിച്ചു നിവർന്നു വരുമ്പോൾ ഏകദേശം സൂര്യനസ്തമിക്കാറാകും.
സൂര്യൻ പോയ സമയം നോക്കി ചന്ദ്രനെ അകമ്പടിയാക്കി ദാണ്ടെ വരുന്നു നമ്മുടെ…നമ്മുടെ…മാത്രം പൂർവ്വീക സ്വത്തായ , മലയാളികളുടെ വികാരമായ പൊറോട്ടയും ബീഫും . പെണ്ണുങ്ങൾ പൊറോട്ടക്കും ബീഫിനുമായി കുലസ്ത്രീകളായി ക്യൂ പാലിക്കുമ്പോൾ, നാടൻ പാനീയത്തിനായി വളരെ അക്ഷമരായ് സ്വന്തം ഡിക്കിയിൽ നിന്നും അകത്താക്കുന്ന നാടൻ അച്ചായന്മാർ….
ഈ പറഞ്ഞ ടീമിനിതെല്ലാം വളരെ ശ്രദ്ധാപൂർവ്വം വേണ്ടതെല്ലാം ഒരുക്കികൊടുത്തു നിർവൃതിയടയുന്ന സംഘാടകർ ജെയ്സൺ , ജോബിൻ , സൂരജ് , ബോണി, സാബു സെബാസ്റ്റ്യൻ ….
ഈ പറഞ്ഞ പൂരമൊക്കെ കാണണേൽ ഇനി അടുത്തതവണ സൗത്തെന്റിലേക്ക് വണ്ടിപിടിച്ചോ …….
ഇതു ഇന്നലെ കാനവെ ഐലൻഡിൽ പഡോക്സ് ഹാളിൽ നടന്ന പ്രോഗ്രാമിനെ കുറിച്ചാണോ ..ബാലാ ..
കഷ്ട്ടം ..