രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വീണ്ടും വൻ വർദ്ധന. ഇന്നലെ മാത്രം 3967 കേസുകൾ കൂടി റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 100 അധികം പേർ മരിച്ചു. ഇതോടെ എണ്ണം 81,970 ആയി ഉയര്‍ന്നു.
നിലനിൽ, നിലവിൽ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,919 പേർ രോഗമുക്തരായി. രോഗ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ തന്നെ മരണം 1,019 ആയി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളാണ്. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് മരിച്ചത്. മുംബൈയിൽ 25 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു.
അതേസമയം, മഹാമാരി ലോകത്തിന് 8.8 ട്രില്യണ്‍ ഡോളറിന്റെ ബാധ്യതയുണ്ടാക്കുമെന്നാണ് എഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് യുടെ വിലയിരുത്തൽ. അതായത് ലോകത്തിന്റെ മൊത്തം ജിഡിപിയുടെ 10 ശതമാനം.
കടുത്ത നിയന്ത്രണങ്ങളോടെയും നയപരിപാടികളിലൂടെയും മൂന്നു മാസത്തിനുള്ളില്‍ വൈറസ് വ്യാപനത്തെ തടയാന്‍ കഴിഞ്ഞാല്‍ ആഘാതം 4.1 ട്രില്യണ്‍ ഡോളറായി കുറയ്ക്കാന്‍ സാധിക്കുമെന്നും എഡിബി ചൂണ്ടിക്കാട്ടി. അതായത് ലോക ജിഡിപിയുടെ 4.5 ശതമാനം. സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാകാനിടയുള്ള ആഘാതത്തെ കുറയ്ക്കാന്‍ നയപരമായ ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് എഡിബി ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സാവാദ പറയുന്നു.
Leave a Reply