യു.കെയിലെ നാലു ചെറുപ്പക്കാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ആല്‍ബത്തിന് പല രാജ്യങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തരായ പാട്ടുകാരെ ഒരുമിച്ചു ചേര്‍ത്ത് എസ്ബിഎസ് ക്രിയേഷന്‍സ് തയ്യാറാക്കിയ പുതിയ ആല്‍ബത്തിന്റെ റിലീസ് ലണ്ടനില്‍ വെച്ച് നടന്നു. ആല്‍ബത്തിലെ പാട്ടുകളുടെ വീഡിയോ ട്രൈലറുകള്‍ നവമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. കൂടാതെ കുരുന്നു ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശ്രേയ ജയദീപിന്റെ ആലാപനവും ഈ ആല്‍ബത്തെ മികച്ചതാക്കുന്നു.

യുകെ മലയാളിയായ പ്രശസ്ത യുവ സംഗീത സംവിധായകന്‍ ജെസ്വിന്‍ പടയാട്ടിലാണ് ആല്‍ബത്തിന് ഈണം നല്‍കിയിരിക്കുന്നത്. ജെസ്വിന്‍ പടയാട്ടില്‍ ഇതിനു മുന്‍പ് ചെയ്ത എല്ലാ ആല്‍ബങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. യുകെയിലുള്ള ബിനു പി.വി, സുനി കാല്‍മോര്‍, ഷിജു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. ഫാദര്‍ മാത്യു പാലാട്ടി സിഎംഐ, ബിനു പി.വി, സുനി കാല്‍മോര്‍, സംഗീത സംവിധായകന്‍ ജെസ്വിന്‍ പടയാട്ടില്‍ കൂടാതെ പ്രശസ്ത ധ്യാന ഗുരു മാത്യു നായ്ക്കം പറമ്പില്‍ വി.സി എന്നി അനുഗ്രഹീത ഗാന രചയിതാക്കളുടെ കൈയൊപ്പ് പതിഞ്ഞ വരികള്‍ക്ക് അനുഗ്രഹീത സംഗീത സംവിധായകന്‍ ജെസ്വിന്‍ പടയാട്ടിലിന്റെ ഹൃദയത്തില്‍ നിന്നും പിറവിയെടുത്ത സ്വര്‍ഗീയ ഈണങ്ങള്‍ ദൈവ സ്‌നേഹം ആയി ജന ഹൃദയങ്ങളിലേക്ക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലെ നിറ സാന്നിധ്യമായ കെസ്റ്ററിനോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ആയ മധു ബാലകൃഷ്ണന്‍ , ബിജു നാരായണന്‍, വില്‍സണ്‍ പിറവം, ജോബി ജോണ്‍, ഗാഗുല്‍ ജോസഫ്, അഭിജിത് കൊല്ലം, ബിജു കറുകുറ്റി, എലിസബത്ത് രാജു, മിഥില മൈക്കിള്‍, ബിന്‍ഹ റോസ്, എയ്ഞ്ചല്‍ മരിയ എന്നിവര്‍ക്കൊപ്പം പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ കൊച്ചു ഗായിക ശ്രേയ ജയദീപും ഒന്നിക്കുന്നു. സൗത്താംപ്ടണിലെ നെറ്റ് വിജിലില്‍ വച്ച് നടന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ഫാദര്‍ ടോമി ചിറക്കല്‍ മണവാളന്‍, ഫാദര്‍ ടോമി എടാട്ട് എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം പ്രകാശനം ചെയ്തത്. അതിനു ശേഷം ആല്‍ബത്തിന്റെ കോപ്പി ബ്രദര്‍ പോളി വറീത് സംഗീത സംവിധായകന്‍ ജെസ്വിന്‍ പടയാട്ടില്‍ നിന്നും ഏറ്റുവാങ്ങി.

ഈ ആൽബത്തിന്റെ കോപ്പികൾ പോസ്റ്റ് ആയും അയച്ചു തരുന്നതാണ്. കോപ്പികൾ ലഭിക്കുവാൻ
CONTACT
Jesvin : 07476329297
Email :[email protected]
Binu PV : 07577647011