ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഭാരതമണ്ണില്‍ വിശ്വാസത്തിന്റെ വിത്തു വിതച്ച ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍(ദുക്‌റാന) ആചരണവും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വൈദിക സമ്മേളനവും പ്രസ്റ്റണ്‍ സെന്റ് അല്‍ഫോണ്‍സാ കത്ത്രീഡലില്‍ നടന്നു. രാവിലെ നടന്ന വി. കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും രൂപാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മുഖ്യ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ഠി, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, ചാന്‍സിലര്‍ ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
തോമാശ്ലീഹാ മറ്റു ശിഷ്യന്മാരുടെ കൂട്ടായ്മയില്‍ നിന്നും മാറി നിന്നപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ കാണാന്‍ സാധിച്ചില്ലെന്നും പിന്നീട് മറ്റു ശിഷ്യന്‍മാുടെ കൂടെ ഉണ്ടായിരുന്ന അവസരത്തിലാണ് കര്‍ത്താവിനെ നേരിട്ടു കാണാന്‍ സാധിച്ചതെന്നും ബിഷപ്പ് വചന സന്ദേശത്തില്‍ പറഞ്ഞു. സഭയുടെ കൂട്ടായ്മയിലായിരിക്കുന്നവര്‍ക്ക് മാത്രമെ കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് തോമാശ്ലീഹായെ വിശ്വാസത്തിന്റെ ഏറ്റവും വലിയ ഏറ്റുപറച്ചിലിലേക്ക് അദ്ദേഹത്തെ നയിച്ചു. ഈ സംഭവം ഞായറാഴ്ച്ചയാചരണത്തിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നതായും ബിഷപ് ചൂണ്ടിക്കാട്ടി. ഒന്നാം ദിവസം എട്ടാം ദിവസവുമാണ് കര്‍ത്താവ് ശിഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ഒന്നാം ദിവസത്തിനുശേഷം ഉടനെ തന്നെ തോമാസ് മറ്റു ശിഷ്യന്മാരുടെ കൂടെ വന്നു ചേര്‍ന്നെങ്കിലും കര്‍ത്താവിന്റെ കാണാന്‍ എട്ടാം ദിവസം വരെ, അടുത്ത ആഴ്ച്ചയുടെ ആദ്യദിവസം വരെ കാത്തിരിക്കേണ്ടിവന്നു. ആഴ്ച്ച ആദ്യ ദിവസം വരെ കാത്തിരിക്കേണ്ടി വന്നു. ആഴ്ച്ചയുടെ ആദ്യദിവസമായ ഞായറാഴ്ചയാചരണത്തിന്റെ പ്രാധാന്യം ഇത് ഓര്‍മ്മിപ്പിക്കുന്നു. ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഉച്ചകഴിഞ്ഞ് നടന്ന പ്രസ്ബിത്തേറിയത്തിലും പ്രിസ്ബിറ്റല്‍ കൗണ്‍സിലിലും രൂപതയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവിയിലേക്കാവശ്യമായ നയപരിപാടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഈ പരിപാടികളുടെ തുടര്‍ വിചിന്തനത്തിനും കര്‍മ്മപരിപാടികള്‍ ആലോചിക്കുന്നതിനായി സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ രൂപതിയിലെ എല്ലാ വൈദികരുടെ സമ്മേളനം കൂടുവാനും യോഗം തീരുമാനിച്ചു. ദുക്‌റാനത്തിരുന്നാളാചരണത്തിനും പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിലും രൂപതയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ധാരാളം വൈദികര്‍ സംബന്ധിച്ചു.
Leave a Reply