ഫാ. ബിജു കുന്നയ്ക്കാട്ട്. പി.ആര്‍.ഒ
ബ്രിസ്റ്റോള്‍: നവംബര്‍ 10നു നടക്കാനുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാതല മത്സരങ്ങള്‍ക്ക് മുന്നോടിയായി വിവിധ റീജിയണുകളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ തകൃതിയായി ഒരുക്കങ്ങള്‍ നടക്കുന്നു. രൂപതയുടെ എട്ട് റീജിയണുകളിലും മത്സരം നടക്കുന്ന തിയതിയും സ്ഥലവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി ഡയറക്ടറും ജോജി മാത്യൂ ചീഫ് കോ-ഓര്‍ഡിനേറ്ററുമായാണ് രൂപതാതല സംഘാടനം നിയന്ത്രിക്കുന്നത്.
ഗ്ലാസ്‌ഗോയില്‍ സെപ്തംബര്‍ 29നും മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 28നും ബ്രിസ്‌റ്റോള്‍-കാര്‍ഡിഫില്‍ ഒക്ടോബര്‍ 6നും കവന്‍ട്രിയില്‍ സെപ്തംബര്‍ 29നും സൗത്താംപ്റ്റണില്‍ സെപ്തംബര്‍29നും ലണ്ടന്‍, കേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ സെപ്തംബര്‍ 29നും പ്രസ്റ്റണില്‍ ഒക്ടോബര്‍ 13നും റീജിയണല്‍ തല മത്സരങ്ങള്‍ നടക്കും. റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ജോയി വയലില്‍ സി.എസ്.ടി, റവ. ഫാ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. സെബാസ്റ്റിയന്‍ ചാമക്കാല, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. സജി തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ റീജിയണുകളില്‍ കമ്മറ്റികള്‍ രൂപീകരിച്ച് റീജിയണല്‍ തല മത്സരങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ബൈബിള്‍ അധിഷ്ഠിതമായ കഥ, കവിത, ക്വിസ്, ചിത്രരചന, സംഗീതം, നൃത്തം, ഉപകരണ സംഗീതം, പ്രസംഗം തുടങ്ങിയ വിവിധ ഇനങ്ങളിലായി എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമേളയെന്ന ഖ്യാതിയുള്ള ഈ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
Leave a Reply