സി. ഗ്രേസ്‌മേരി
‘അജപാലനത്തിനൊപ്പം സുവിശേഷത്കരണം’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ രൂപതാദ്ധ്യക്ഷ്യന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതയിലെ ഒരോ ദൈവജനവും പരിശുദ്ധാത്മഭിഷേകത്തില്‍ നിറയുന്നതിനായി എട്ട് റീജിയണുകളിലായിട്ടാണ് ഈ കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ചെല്‍റ്റനാം റെയ്ഡ് ഹൗസ് സെന്ററില്‍ വെച്ച് ഒക്ടോബര്‍ 28ന് നടക്കും. ഈ കാലഘട്ടത്തിലെ പ്രശസ്ത പരിശുദ്ധാത്മ ശുശ്രൂഷകനും സെഹിയോന്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ സേവ്യര്‍ ഖാന്‍ വട്ടായിലിച്ചനാണ് ഈ ധ്യാനം നയിക്കുന്നത്. ഈ കണ്‍വെന്‍ഷന്റെ ഒരുക്കമായുള്ള രണ്ടാമത് പ്രാര്‍ത്ഥനാ ദിനം സെപ്തംബര്‍ 22ന് ഗ്ലോസ്റ്ററില്‍ വെച്ച് നടക്കും. ഈ ഒരുക്ക ശുശ്രൂഷകള്‍ക്കും കണ്‍വെന്‍വെന്‍ വളണ്ടിയേഴ്‌സ് ട്രെയിനിംഗിനുമെല്ലാം നേതൃത്വം നല്‍കുന്നത് ബഹുമാനപ്പെട്ട ഫാ. ടോണി പഴയകുളം സിഎസ്ടി ആയിരിക്കും.
ഈ ബൈബിള്‍ കണ്‍വെന്‍ഷനിലൂടെ ദൈവകൃപയും ആത്മീയ നവീകരണവും സംഭവിക്കുന്നതിന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ വിവിങ കുര്‍ബാന കേന്ദ്രങ്ങള്‍ ഒരുങ്ങികൊണ്ടിരിക്കുന്നു. റീജിയണ്‍ന്റെ വിവിധ കുടുംബ കൂട്ടായ്മകളില്‍ അഖണ്ഡ ജപമാലകള്‍, കരുണകൊന്തകള്‍, ഉപവാസ പ്രാര്‍ത്ഥനകള്‍, കണ്‍വെന്‍ഷന്‍ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ വളരെ തീക്ഷണതയോടെ നടക്കുന്നു. അഭിഷേകത്തിന്റെ അഗ്നി ജ്വാലകള്‍ ഈ കണ്‍വെന്‍ഷനിലൂടെ റീജിയണിലെ ഒരോ കുടുംബത്തിലും ഈ ദേശം മുഴുവനിലും ആഞ്ഞുവീശി ദൈവകൃപയുടെ അനുഗ്രഹ മഴ ചൊരിയുന്ന പുണ്യദിനമായ കണ്ട് അതിന്റെ വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഫിലിപ്പ് കണ്ടോത്ത്: 07703063836
റോയി സെബാസ്റ്റിയന്‍: 07862701046
Leave a Reply