ജെഗി ജോസഫ്

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് വേദി ഉണരുകയാണ്. നവംബര്‍ 10 ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ ഇക്കുറിയും ഗംഭീരമായി ബൈബിള്‍ കലോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കലോത്സവത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സുവനീര്‍ ഇക്കുറി പുറത്തിറക്കുന്നുണ്ട്. മുന്‍വര്‍ഷത്തെ കലോത്സവ ചിത്രങ്ങളും അനുഭവങ്ങളും റിപ്പോര്‍ട്ടുകളും അനുബന്ധ ഫോട്ടോകളും കോര്‍ത്തിണക്കികൊണ്ടുള്ള 48 പേജുള്ള ഒരു കലോത്സവം സുവനീര്‍ ആണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. എല്ലാ റീജിയണുകളുടേയും കഴിഞ്ഞ വര്‍ഷത്തെ ഒരു റിപ്പോര്‍ട്ടും ഈ സുവനീറില്‍ ഉണ്ടായിരിക്കും.

സീറോ മലബാര്‍ സഭയുടെ യുകെയിലുള്ള എല്ലാ റീജിയണുകളിലുമായി വ്യാപിച്ചു കിടക്കുന്ന എല്ലാ കുടുംബങ്ങളിലും എത്തിക്കുന്നതിന് വേണ്ടി പതിനായിരം കോപ്പിയാണ് അച്ചടിക്കുന്നത്. സീറോ മലബാര്‍ സമൂഹത്തിലെ ഓരോ കുടുംബത്തിലേക്കും സുവനീര്‍ എത്തുന്നുവെന്ന് ചുരുക്കം. ഈ സുവനീറിലേക്കായി പരസ്യങ്ങള്‍, കോംപ്ലിമെന്റ്സ്, സ്പെഷ്യല്‍ ആനിവേഴ്സറി അനൗണ്‍സ്മെന്റ് എന്നിവ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.
സുവനീറിനായി നല്ലൊരു പേരും കുട്ടികളില്‍ നിന്ന് ക്ഷണിക്കുകയാണ്. നല്ല പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ സമ്മാനം ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ള കുട്ടികള്‍ പേരുകള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ഇ മെയ്ലിലോ അയക്കാന്‍ താല്‍പര്യപ്പെടുന്നു.

സുവനീറുമായി ബന്ധപ്പെട്ട പരസ്യം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും പേര് നിര്‍ദ്ദേശിക്കുന്നതിനും താഴെ കാണുന്ന ഇമെയിലിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

[email protected]
Joji mathew
07588445030
Philiph Kandoth
07703063836

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍

http://smegbbiblekalotsavam.com വെബ്സൈറ്റില്‍ ലഭ്യമാണ്.

കലോത്സവം ഡയറക്ടര്‍
ഫാ. പോള്‍ വെട്ടിക്കാട്ട്

കലോത്സവം ചീഫ് കോര്‍ഡിനേറ്റര്‍
ജോജി മാത്യു 07588445030