ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാം സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ വി. തോമാശ്ലീഹയുടെയും വി. അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 7 ശനിയാഴ്ച്ച നടക്കും. രാവിലെ 9.30ന് തിരുനാള്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഈസ്റ്റ് മിഡ്‌ലാന്‍സിലെ പ്രധാന തിരുനാളുകളിലൊന്നായ നോട്ടിംഗ്ഹാം തിരുനാളിന് ഇത്തവണ ഇടവകക്കാരായ 32 കുടുംബങ്ങളാണ് പ്രസുദേന്തിമാരാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസുസേദി വാഴ്ചയ്ക്കും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം 10 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ക്ലിഫ്റ്റണ്‍ കോര്‍പ്പസ് ക്രസ്തി ഇടവക വികാരി റവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ മുഖ്യ കാര്‍മ്മികനാകും. ഡോണ്‍കാസ്റ്റര്‍ പള്ളി വികാരി റവ. ഫാ. സന്തോഷ് വാഴപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കും. വി. കുര്‍ബാനയുടെ സമാപനത്തില്‍ ലദീഞ്ഞ് പ്രാര്‍ത്ഥന നടത്തപ്പെടും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിക്കപ്പെടും. പ്രദക്ഷിണത്തിനൊടുവില്‍ സമാപനശീര്‍മ്മാദത്തിനുശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിനോടനുബന്ധിച്ച് അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമണ്ടായിരിക്കുന്നതാണ്. തിരുനാളിന്റെ ഒരുക്കങ്ങള്‍ വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറിയംഗങ്ങള്‍ വാര്‍ഡു പ്രതിനിധികള്‍, മതാധ്യാപകര്‍, ആള്‍ത്താര ശുശ്രൂഷികള്‍, വിമണ്‍സ് ഫോറം, ഗായകസംഘം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. തിരുനാളിനൊരുക്കമായി ഇടവകയുടെ വിവിധ വാര്‍ഡുകളില്‍ വിവിധ ഭവനങ്ങളില്‍ വെച്ച് വി. അല്‍ഫോണ്‍സാമ്മയോടുള്ള നൊവേന വാര്‍ഡ് ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച്ച മുതല്‍ ആരംഭിച്ചിരുന്നു.