ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഒ
വാല്‍സിംഹാം: ചുണ്ടുകളില്‍ പ്രാര്‍ത്ഥനയും ഹൃദയത്തില്‍ നിറയെ സ്‌നേഹവുമായി മലയാളി മക്കള്‍ അമ്മയെ കാണാനെത്തുന്നു. ഭക്തിയും പ്രാര്‍ത്ഥനയും കൂട്ടായ്മയുമൊന്നിക്കുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്ന്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ റീജിയണകളില്‍ നിന്നായി പതിനായിരത്തില്‍പ്പരം മക്കള്‍ അവരുടെ ആത്മീയ അമ്മ. െകാണാന്‍ വാല്‍സിംഹാമിലെത്തും.
രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ് അലക്‌സ് ഹോപ്‌സ്, ഈ വര്‍ഷത്തെ പരിപാടികളുടെ കോ-ഓഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഹോളി ഫാമിലി (കിംഗ്‌സ്‌ലിന്‍) കമ്യൂണിറ്റി, വൈദികര്‍, വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വാല്‍സിംഹാം തീര്‍ത്ഥാടനത്തിനായി വിശ്വാസികള്‍ ഒന്നിച്ചു കൂടുന്നതിനാല്‍ സീറോ മലബാര്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ പതിവുള്ള വി. കുര്‍ബാന ഇന്ന് ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേരത്തെ അറിയിച്ചിരുന്നു. മാതൃഭക്തി ചെറുപ്പം മുതലേ അഭ്യസിക്കുകയും നൊവേന, വണക്കമാസം, ജപമാലമാസം തുടങ്ങിയ ഭക്തകൃത്യങ്ങളിലൂടെ മാതൃസ്‌നേഹം ആഴത്തില്‍ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള, കേരളത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ക്രൈസ്തവര്‍ക്ക് ഗൃഹാതുരത്വത്തിന്റെ നിറവാര്‍ന്ന ഓര്‍മ്മയും അനുഭവവും കൂടിയാണ് ഈ തീര്‍ത്ഥാടനം സമ്മാനിക്കുന്നത്. യുകെയില്‍ നടക്കുന്ന മലയാളി കൂട്ടായ്മകളില്‍ ഏറ്റവും വലിയവയുടെ കൂട്ടത്തിലും ഈ തീര്‍ത്ഥാടനം ശ്രദ്ധിക്കപ്പെടാറഉണ്ട്.
Leave a Reply