റെക്‌സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ഏകദിന ബൈബിള്‍ പ്രഘോഷണവും പ്രാര്‍ത്ഥനാ ശുശ്രൂഷയും നടക്കും. ഫെബ്രുവരി 3 ശനിയാഴ്ച 10മണി മുതല്‍ 4.30വരെയാണ് പരിപാടി. ഏകദിന ബൈബിള്‍ പ്രഘോഷണവും പ്രാര്‍ത്ഥനാ ശുശ്രൂഷയും നയിക്കുന്നത് യുകെയിലെ പ്രശസ്തനായ വചന പ്രഘോഷകന്‍ ശ്രീ ജോണ്‍ ഹെസ്‌കത്താണ്.

നിത്യജീവിതത്തില്‍ ക്രിസ്തുവിലുള്ള വിശ്വാസം, കുടുംബ ബന്ധങ്ങളു ടെ മാഹാത്മ്യം, കുട്ടികളുടെ വിശ്വാസ പരിപേഷണീ തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയുള്ള ക്ലാസുകള്‍ നടത്തപ്പെടുന്നു. രണ്ടു മണിക്ക് ശേഷം ഇംഗ്ലീഷ് കുര്‍ബാനയും ആരാധനയും ഫാദര്‍ റോയ്‌കൊട്ടക്കുപറത്തിന്റ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടക്കുന്ന മലയാളം കുര്‍ബാനയു നൊവേനയും ഈ മാസം ഉണ്ടായിരിക്കുന്നതല്ല. എല്ലാവരും കുടുംബ സമേതം ഏകദിന ധ്യാനത്തിലും ആരാധനയിലും പങ്കുകൊള്ളാല്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പള്ളിയുടെ വിലാസം: Secret Heart Church, Hawarden. CH53DL