റജി നന്തികാട്ട്

യുകെയിലെ ലണ്ടനിലെയും കെന്റിലെയും ക്‌നാനായക്കാരുടെ ചാപ്ലൈന്‍സി സെന്റ്. ജോസഫ്‌സ് ക്‌നാനായ ചാപ്ലൈന്‍സി വി. ഔസേഫിന്റെ തിരുന്നാള്‍ 2018 മെയ് 4, 5 തീയതികളില്‍ ഹോണ്‍ചര്‍ച്ചിലുള്ള സെന്റ്. ആല്‍ബന്‍സ് ചര്‍ച്ചില്‍ വെച്ച് ആഘോഷംപൂര്‍വം കൊണ്ടാടുന്നു. കോട്ടയത്തെ അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ പ്രധാന കാര്‍മികത്വത്തിലും യുകെയിലെ എല്ലാ ക്‌നാനായ വൈദീകരുടെയും സഹകാര്‍മീകത്വത്തിലും സഘോഷം ആചരിക്കപ്പെടുന്ന തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വം പങ്കെടുത്ത് വി. ഔസെഫ് പിതാവിന്റെ മദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

2018 മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. അന്നേ ദിവസം ലദീഞ്ഞ്, വി. കുര്‍ബാന വി. ഔസെഫ് പിതാവിന്റെ നൊവേന ഇനീ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. 2018 മെയ് 5 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് സ്വീകരണം നല്‍കുന്നു. പ്രസുദേന്തി വാഴ്ച്ച, ലദീഞ്, രൂപം എഴുന്നള്ളിക്കല്‍ എന്നീ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. ഉച്ചക്ക് 12:15ന് തിരുന്നാള്‍ പ്രദക്ഷിണം നടക്കും 1 മണിക്ക് ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ വി. കുര്‍ബാനയുടെ ആശിര്‍വാദം നല്‍കും അതിനുശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

ഉച്ച കഴിഞ്ഞു 2.30 മുതല്‍ നടക്കുന്ന കലാസായാഹ്നത്തില്‍ വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. തിരുന്നാള്‍ ദിവസം നേര്‍ച്ചക്കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുന്നാള്‍ ആഘോഷത്തിന്റെ വിജയത്തിനായി ചാപ്ലൈന്‍ ഫാ. മാത്യു കുട്ടിയാങ്കല്‍, കണ്‍വീനര്‍ മാത്യു വില്ലൂത്തറ കൈക്കാരന്മാരായ ഫിലിപ്പ് വള്ളിനായില്‍, സജി ഉതുപ്പ് കൊപ്പഴയില്‍, ജോര്‍ജ്ജ് പാറ്റിയാല്‍, സിറില്‍ പടപുരയ്ക്കല്‍, ആല്‍ബി കുടുംബക്കുഴിയില്‍, സിജു മഠത്തിപ്പറമ്പില്‍ എന്നിവരടങ്ങിയ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.

വിലാസം,

St. Alban`s Church
Langdale Gardens, Hornchurch
RM12 5LA