ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷികത്തില്‍ രൂപതയിലുടനീളം തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാനും, വിവേചനത്തിന്റെയും, ജ്ഞാനത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാത്മ ശുശ്രുഷകള്‍ നടത്തുവാനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ സുവിശേഷവല്‍ക്കരണ കര്‍മ്മ യജ്ഞവുമായി വീണ്ടും ബ്രിട്ടനിലെ സഭാമക്കള്‍ക്കിടയിലേക്ക്.

പരിശുദ്ധാത്മ ശുശ്രുഷകളിലൂടെ കോടിക്കണക്കിനു ജനങ്ങള്‍ക്കിടയില്‍ ദൈവീക സാന്നിദ്ധ്യവും, അനുഗ്രഹ സ്പര്‍ശവും അനുഭവവേദ്യമാക്കുവാന്‍ അഭിഷേകം ലഭിച്ചിട്ടുള്ള പ്രമുഖ സുവിശേഷകരില്‍ ഒരാളും, സെഹിയോന്‍ ശുശ്രുഷകളുടെ സ്ഥാപകനും ആയ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കും.

ഹാരോ ലെഷര്‍ സെന്റരില്‍ ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വിവിധ ഹാളുകളിലായി അനുഗ്രഹങ്ങളുടെ പറുദീസ തീര്‍ക്കുമ്പോള്‍ പ്രായാടിസ്ഥാനത്തില്‍ കുട്ടികള്‍ക്കു വേണ്ടി രണ്ടു വിഭാഗങ്ങളിലായി പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യു.കെ മിനിസ്ട്രി ശുശ്രുഷകള്‍ നടത്തുന്നതാണ്. നാളിന്റെ വിശ്വാസ ദീപങ്ങള്‍ക്കു ആത്മീയമായ ഊര്‍ജ്ജവും, ജ്ഞാനവും, നന്മകളും കൂടുതലായി പകരുവാന്‍ കിട്ടുന്ന ഈ സുവര്‍ണ്ണാവസരം മാതാപിതാക്കള്‍ മക്കള്‍ക്കായി നല്‍കാവുന്ന ഏറ്റവും അമൂല്യമായ സംഭാവനയാവും.

ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു ഞായറാഴ്ച രാവിലെ 9:00 നു പരിശുദ്ധ അമ്മക്ക് ജപമാല സമര്‍പ്പിച്ചു കൊണ്ട് ആരംഭിക്കുന്നതായിരിക്കും. വൈകുന്നേരം അഞ്ചു മണി വരെയാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇമ്പം പകരുന്ന കുടുംബങ്ങളായി മാറുവാനും, ദൈവ സന്താനങ്ങളായി വിളങ്ങുവാനും ഉതകുന്ന അനുഗ്രഹദായകമായ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശുശ്രുഷകളിലേക്കു വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര, കണ്‍വെന്‍ഷന്‍ സംഘാടക സമിതി എന്നിവര്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി വാട്ഫോര്‍ഡ്: 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069
സിറിയക്ക് മാളിയേക്കല്‍: 07446355936

Harrow leisure Centre,
Christchurch Ave,
Harrow HA3 5BD