ബര്‍മിങ്ഹാം: നവസുവിശേഷവത്ക്കരണപാതയില്‍ പുതിയ അമലോത്ഭവം സമ്മാനിച്ചുകൊണ്ട് റവ. ഫാ. സോജി ഓലിക്കല്‍ നയിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്താല്‍ അവിസ്മരണീയമായി.
വര്‍ഷങ്ങളായി ദൈവമഹത്വം പ്രഘോഷിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലൂടെ ലഭിക്കുന്ന ചൈതന്യം സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കാന്‍ ഇടയാകട്ടെയെന്നും ഇവിടെ നടക്കുന്ന ആത്മാവിന്റെ പ്രവര്‍ത്തനം തുടരട്ടെയെന്നും ഈ കണ്‍വെന്‍ഷന്‍ വളര്‍ന്ന് ഏറ്റവും വലുതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
സെഹിയോന്‍ യു.കെയെയും അതിന് നേതൃത്വം നല്‍കുന്ന സോജിയച്ചനെയും അദ്ദേഹം തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനേയും സംബന്ധിച്ച് 8ന് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനം നടന്ന നൂറ്റിരണ്ടാമത് കണ്‍വെന്‍ഷനില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ സാന്നിധ്യം സഭ ഏറ്റുവാങ്ങിയ നേര്‍ സാക്ഷ്യമായി മാറി. മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, ഫാ.സോജി ഓലിക്കല്‍,മാഞ്ചസ്റ്റര്‍ മിഷന്‍ ചാപ്ലയിന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ.ജോര്‍ജ് ചേലക്കല്‍, ഫാ.എബ്രഹാം കണ്ടത്തിന്‍കര, ഫാ.ഷൈജു നടുവത്താനിയില്‍, ഫാ.നോബിള്‍ തോട്ടത്തില്‍, ഫാ.ബെന്നി വലിയവീട്ടില്‍, ഫാ.ജോര്‍ജ് എട്ടുപറയില്‍, ഫാ.വില്‍സണ്‍ കൊറ്റം, ഫാ.ഫാന്‍സുവ പത്തില്‍, ഡീക്കന്‍ ബേബിച്ചന്‍ ബ്രിസ്റ്റോള്‍ എന്നിവരും സഹകാര്‍മ്മികരായി. തുടര്‍ന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ.സോജി ഓലിക്കല്‍ കത്തോലിക്കാ സഭ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്ന് വി.പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ച് പറഞ്ഞു. ഫാ.ഷൈജു നടുവത്താനി, ഫാ.ജോസ് അഞ്ചാനിക്കല്‍, ബ്രദര്‍ ജോമോന്‍ ജോസഫ് എന്നിവരും വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. തിരുപ്പിറവിയ്‌ക്കൊരുക്കമായി പ്രത്യേക മരിയന്‍ റാലിയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്.
അനേകരെ വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ശക്തമായ ദൈവിക ഇടപെടലിലൂടെ നടന്നുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും ഉള്‍പ്പെടുത്തിയുള്ള അനുഭവസാക്ഷ്യങ്ങള്‍ ‘മെസെഞ്ചര്‍’ എന്ന പേരില്‍ പ്രത്യേക പതിപ്പ് ഇത്തവണ പുറത്തിറക്കി. കുട്ടികള്‍ക്കായി വിവിധ ശുശ്രൂഷകള്‍ നടന്നു. ജനുവരി 12ന് നടക്കുന്ന 2019 ലെ ആദ്യ കണ്‍വെന്‍ഷനില്‍ സീറോ മലങ്കര സഭ യു.കെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കുംമൂട്ടില്‍ മുഖ്യ കാര്‍മ്മികനായിരിക്കും. ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും.
Leave a Reply