ലണ്ടന്‍: ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്റെ നേതൃത്വത്തില്‍  ടെന്‍ഹാം ദേവാലയത്തില്‍ വെച്ച് നടത്തിപ്പോരുന്ന നൈറ്റ് വിജില്‍ മാര്‍ച്ച് 16ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും ധ്യാന ഗുരുവും, വാഗ്മിയുമായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഈ ശനിയാഴ്ചത്തെ രാത്രി ആരാധന നയിക്കും. ടെന്‍ഹാം പള്ളിയില്‍ വലിയനോമ്പ് കാലത്തെ അനുസ്മരിക്കുന്ന വിശുദ്ധ ശുശ്രുഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 7:30ന് ആരംഭിക്കുന്ന രാത്രി ആരാധനയില്‍ കുരിശിന്റെ വഴി, ഗാന ശുശ്രുഷ, സ്തുതിപ്പും ആരാധനയും, തിരുവചനസന്ദേശം, തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനക്കു ശേഷം പരിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

‘അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍വേണ്ടി രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരുന്നു’ (സങ്കീ 119:148).

പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നോമ്പുകാല യാത്രയില്‍ മാനസ്സികവും, ആത്മീയവുമായ നവീകരണത്തിനായി ഒരു കൂട്ടായ്മയായി പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ ആഴപ്പെടുവാന്‍ തിരുസഭ പ്രത്യേകമായി ക്ഷണിക്കുന്ന ഈ കാലഘട്ടത്തില്‍ ഏവരെയും ഈ നൈറ്റ് വിജിലിലേക്കു സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോമോന്‍ ഹെയര്‍ഫീല്‍ഡ് -07804691069,
ഷാജി വാട്ട്‌ഫോര്‍ഡ് -07737702264

പള്ളിയുടെ വിലാസം.
The Most Holy name Catholic Church,
Oldmill Road, UB9 5AR,
Denham Uxbridge.