ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭാ യു.കെ റീജിയണ്‍ മലങ്കര കാത്തലിക് കൗണ്‍സിലിന് പുതിയ നേതൃത്വം. കവന്‍ട്രിയില്‍ ചേര്‍ന്ന മിഷന്‍ പ്രതിനിധികള്‍, മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ്, മദേഴ്‌സ് ഫോറം പ്രതിനിധികള്‍ എന്നിവരുടെ ജനറല്‍ ബോഡി യോഗമാണ് പ്രതിനിധികളെ തെരഞ്ഞെടുത്തത്. അത്യുന്നത കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ തലവനും പിതാവുമായി മലങ്കര കത്തോലിക്കാ സഭയുടെ യു.കെയിലെ ശുശ്രൂഷകള്‍ക്ക് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് മെത്രോപ്പോലീത്ത നേതൃത്വം നല്‍കുന്നു. ഫാ. തോമസ് മടക്കുംമൂട്ടില്‍ സഭയുടെ കോ-ഓര്‍ഡിനേറ്ററായും ഫാ. രഞ്ചിത്ത് മഠത്തില്‍പറമ്പില്‍, ഫാ. ജോണ്‍സണ്‍ മനയില്‍, ഫാ. ജോണ്‍ അലക്‌സ് പുത്തന്‍വീട്ടില്‍ ചാപ്ലയിന്‍മാരായും ശുശ്രൂഷ ചെയ്യുന്നു.

മലങ്കര കാത്തലിക് കൗണ്‍സില്‍ യു.കെയുടെ പുതിയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജിജി ജേക്കബ്(കവന്‍ട്രി)- വൈസ് പ്രസിഡന്റ്
ജോണ്‍സണ്‍ ജോസഫ്(നോട്ടിംങ്ഹാം)-സെക്രട്ടറി
സോണി ഗീവര്‍ഗീസ്(സൗത്താംപ്ടണ്‍)-ട്രഷറര്‍
ബിന്‍ഷി ഏബ്രഹാം(വെസ്റ്റ് ലണ്ടന്‍)- ജോയിന്റ് സെക്രട്ടറി
ക്രൈസ്റ്റണ്‍ ഫ്രാന്‍സിസ്(ഷെഫീല്‍ഡ്)-ലീഗല്‍ അഡൈ്വസര്‍

വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സബ് കമ്മറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.