ലണ്ടന്‍: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത 2019-2020 യുവജന വര്‍ഷമായി ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ കര്‍മ്മ മേഖലകളില്‍ ശ്രദ്ധേയമായ പദ്ധതികളുമായും, അതിനൊപ്പം ശക്തമായ സഭാ സ്‌നേഹത്തിന്റെ വക്താക്കളുമായും ലണ്ടനിലെ മോനിക്ക മിഷന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് യുണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു.
‘പാശ്ചാത്യ മണ്ണില്‍ സംസ്‌കാര സമന്വയത്തിന്റെ പേര് പറഞ്ഞു തങ്ങളുടെ ആരാധനാ ക്രമങ്ങളെ വെള്ള പൂശാന്‍ അനുവദിക്കരുതെന്നും, സീറോ മലബാര്‍ ആരാധനാക്രമത്തിന്റെ ആന്തരിക സൗന്ദര്യവും, അര്‍ത്ഥവും, പാരമ്പര്യ-പൈതൃകങ്ങളുടെ അന്തര്‍ലീനമായ സത്തും നഷ്ടപ്പെടുത്താതെ സഭ ഏതു സംസ്്കാരത്തിന്റെയും, ഭാഷയുടെയും വിശ്വാസത്തിന്റെയും നാട്ടിലും തങ്ങളുടെ തായ്വഴികളിലൂടെ തന്നെ മുന്നോട്ടു പോകണമെന്നും’ SMYM.
‘മലയാളി മക്കളെന്ന നിലയില്‍ നവ തലമുറ അഭിമാനം കൊള്ളുന്നുവെന്നും നമ്മുടെ ഭാഷയുടെയും നാടിന്റേതുമായ സംസ്‌കാരവും, സഭയുടെ നാമവുമാണ് ഈ നാട്ടില്‍ നമ്മള്‍ക്കുണ്ടാക്കിത്തന്ന ഐഡന്റിറ്റിയും ശക്തിയുമെന്നും വിസ്മരിക്കുവാനാവില്ല.’
‘സീറോ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ യുവജന പ്രാതിനിദ്ധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും ‘നാളെയുടെ ചക്രം ചലിപ്പിക്കേണ്ടവര്‍ ‘ ഇന്ന് പിന്‍ ബെഞ്ചില്‍ ഇരുത്തപ്പെടുന്ന അവസ്ഥാ വിശേഷം മാറ്റണമെന്നും’ അവര്‍ ചൂണ്ടിക്കാട്ടി.
‘ആരാധനാ ക്രമങ്ങളില്‍ പൂര്‍ണമായും സമന്വയിക്കുക’ എന്ന സുസ്ഥിരമായ അജണ്ട മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും’ SMYM പറയുന്നു. തങ്ങളുടെ പ്രഥമ മീറ്റിംഗില്‍ യുവജനങ്ങള്‍ തന്നെയാണ് ഇങ്ങനെയൊരു ചര്‍ച്ച ക്രമീകരിച്ചതും ആശയങ്ങള്‍ ശേഖരിച്ചതും.
വചനവേദിയിലും വിശുദ്ധബലി അര്‍പ്പണത്തിലും ശുശ്രൂഷകരായും, ഗായക സംഘമായും, യുവജനങ്ങള്‍ സ്വയം മുന്നോട്ടു വന്നത് ദൈവജനത്തിനു വേറിട്ട അനുഭവമായി. ആദ്യ മീറ്റിങ്ങിന് ശേഷമുള്ള മോനിക്ക മിഷന്റെ പ്രഥമ കുര്‍ബ്ബാനയില്‍ത്തന്നെ യുവജനങ്ങള്‍ തങ്ങളുടെ ശുശ്രുഷകള്‍ ആത്മീയ അനുഭവമാക്കി മാറ്റുന്നതില്‍ നിസ്തുല പങ്കാണ് വഹിച്ചത്. സഭയുടെ നാഡീ സ്പന്ദനത്തില്‍ ആവേശമായും ഉണര്‍വ്വായും യുവജനങ്ങള്‍ തങ്ങളുടെ വരവറിയിച്ചപ്പോള്‍, ഇനിയുള്ള അവരുടെ പ്രവര്‍ത്തനങ്ങളിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ഇടവക സമൂഹങ്ങള്‍.
വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ജീവകാരുണ്യ നിധിക്കും, SMYM പ്രവര്‍ത്തന ഫണ്ടിനുമായി യുവജനങ്ങള്‍ തന്നെ തയ്യാറാക്കികൊണ്ടുവന്ന കേക്കുകള്‍ വില്‍പ്പനക്ക് വെച്ചപ്പോള്‍ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും ദൃശ്യമായിരുന്നു.
ആല്‍വിന്‍ ആന്റണിയുടെയും, അലീനാ ആന്റണിയുടെയും നേതൃത്വത്തിലാണ് SMYM സെന്റ് മോണിക്ക മിഷന്‍, റെയിന്‍ഹാം-ല്‍ പ്രവര്‍ത്തനം തുടങ്ങിയത്.
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ജോസ് അന്ത്യാംകുളം അച്ചനും മതബോധന സ്‌കൂള്‍ ഹെഡ്ടീച്ചര്‍ ജെയ്മോനും ഇടവകാ സമൂഹവും യുവജനങ്ങളുടെ പ്രചോദനമായി ആവേശപൂര്‍വ്വം ഒപ്പമുണ്ടായിരുന്നു.
സെന്റ് മോനിക്ക മിഷന്‍ ഇന്‍ ചാര്‍ജ്ജ് ജോസ് അന്ത്യാംകുളം അച്ചനും, കമ്മറ്റിഅംഗങ്ങളും ഇടവകാംഗങ്ങളും യുവജനങ്ങളെ മുക്തകണ്ഡം പ്രശംസിക്കുകയും അവരുടെ എല്ലാ പ്രവര്‍ത്തങ്ങളും, സഭയുടെയും അതിലൂടെ സഭാമക്കളുടെയും ഉന്നമനത്തിന് കാരണമാകട്ടെ എന്നാശംസിക്കുകയും ചെയ്തു.
Leave a Reply