സന്ദര്‍ലാന്‍ഡ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 22 ശനിയാഴ്ച ഭക്തിനിര്‍ഭരമായ ആഘോഷ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാവിലെ 10ന് തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സിലര്‍ ബഹു. ഫാ. മാത്യു പിണക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൂടാതെ രൂപതയിലെ മറ്റു വൈദികരും സഹകാര്‍മ്മികരായി.
തുടര്‍ന്ന് നടന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിച്ചു. പ്രളയ ബാധിത പ്രദേശത്തെ ജനങ്ങളെ സഹായിക്കാനായി സണ്ടര്‍ലന്‍ഡ് വിമന്‍സ് ഫോറം ഒരുക്കിയ ചാരിറ്റി ഫുഡ് സെയില്‍ വിശ്വാസികളുടെ സഹകരണത്തോടെ വലിയ വിജയമായി തീര്‍ന്നു.
നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് സംബന്ധിക്കാനെത്തിയ ഏവര്‍ക്കും തിരുനാള്‍ കമ്മിറ്റിയും സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തിലും സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിച്ചു
Leave a Reply