സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ സ്റ്റീവനേജില്‍ വെച്ച് മാര്‍ച്ച് 1, 2, 3 തീയതികളില്‍ വാര്‍ഷിക ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരു ഫാ. ആന്റണി പറങ്കിമാലില്‍ വി.സി.യാണ് ഈ ത്രിദിന വചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കുന്നത്.

സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന അനുഗ്രഹദായകമായ ഈ തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുവാനും, ദൈവ കൃപകള്‍ പ്രാപിക്കുവാനും ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും, പാരീഷ് കമ്മിറ്റിയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മെല്‍വിന്‍: 07456281428,
സാംസണ്‍: 07462921022,
ജോസ്(ലൂട്ടന്‍): 07888754583

ധ്യാന സമയ ക്രമം.
മാര്‍ച്ച് 1, വെള്ളിയാഴ്ച -17:00 മുതല്‍ 21:00 വരെ
മാര്‍ച്ച് 2, ശനിയാഴ്ച -11:00 മുതല്‍ 16:00 വരെ
മാര്‍ച്ച് 3, ഞായറാഴ്ച -13:00 മുതല്‍ 19:00 വരെ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയുടെ വിലാസം:

ST. HILDA CATHOLIC CHURCH,
9 BREAKSPEAR,
STEVENAGE,
HERTS., SG2 9SQ.

Car Park (Free) : Shephall Centre, Shephall Way, Stevenage, SG2 9SB ( 2 minute walking distance)