വെംബ്ലി: സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ കുര്‍ബ്ബാന കേന്ദ്രമായ വെംബ്ലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് വാര്‍ഷിക ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു.

വലിയ നോമ്പു കാലത്ത് ആത്മീയ ധാരയിലേക്ക് നയിക്കപ്പെടുവാനും, വിശുദ്ധവാരത്തിലേക്ക് മാനസികമായി ഒരുങ്ങി, ഉദ്ധിതനായ യേശുവിലൂടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഉതകുന്ന വാര്‍ഷിക ധ്യാന ശുശ്രൂഷകള്‍ പ്രശസ്ത വചന പ്രഘോഷകനും, വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവുമായ ഫാ. ജോസ് പള്ളിയില്‍ വീ സിയാണ് നയിക്കുന്നത്.

തിരുവചന ശുശ്രുഷകളില്‍ പങ്കുചേര്‍ന്ന് മാനസാന്തരവും, അതിലൂടെ ആത്മീയവും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും, ഫാ. ജോസഫ് കടുത്താനവും അറിയിച്ചു.

കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസഫ് കുട്ടംപേരൂര്‍: 07877062870

ധ്യാന സമയം:
വെള്ളി: 17: 00 PM – 20:00
ശനി: 14:30 AM- 17.30 PM
ഞായര്‍: – 14.30 PM- 18:30 PM.

പള്ളിയുടെ വിലാസം:
St Joseph’s Church,
339 High Road,
Wembley,
HA9 6AG.