കേംബ്രിഡ്ജ്: സെഹിയോന്‍ യു.കെ മിനിസ്ട്രി നയിക്കുന്ന ‘ഏവൈക് ഈസ്റ്റ് ആംഗ്ലിയ’ കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ഞായറാഴ്ച കേംബ്രിഡ്ജില്‍ നടക്കും. കാനോന്‍ ഹൊവാന്‍ മിത്തിന്റെ ആത്മീയ നേതൃത്വത്തില്‍ വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് കണ്‍വെന്‍ഷന്‍ നയിക്കും. വലിയ നോമ്പിന്റെ വ്രതശുദ്ധിയില്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ വി .കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉണ്ടായിരിക്കും.

പരിശുദ്ധാത്മാഭിഷേകത്താല്‍ ദേശത്തിന് അനുഗ്രഹമായി മാറിക്കൊണ്ട് വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഈ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 7 വരെയാണ് നടത്തപ്പെടുക. സെഹിയോന്‍ യു.കെ ടീം നാളെ നടക്കുന്ന എവൈക്ക് ഈസ്‌ററ് ആംഗ്‌ളിയ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

വിലാസം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

OUR LADY OF LOURDES CATHOLIC CHURCH
135.HIGH STREET
SAWSTON
CAMBRIDGE
CB 22 3 HJ

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി 07828057973