യുകെയിലെ ക്‌നാനായക്കാരുടെ അഭിമാനമായ കണ്‍വെന്‍ഷന്‍ എന്ന ക്‌നാനായ മാമാങ്കം 2019 ജൂണ്‍ 29ന് ബെര്‍മിംങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന് സെന്ററില്‍ നടത്തുവാന്‍ ജനുവരി 19ന് ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ ഐക്യകണ്ഡേന തീരുമാനിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ യു.കെയിലെ മുഴുവന്‍ ക്‌നാനായകാരും ഒത്തുകൂടി അവരുടെ സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും നിലനിര്‍ത്തി അതിലൂടെ ക്‌നാനായ ജനതയുടെ തനിമയും ഒരുമയും വിശ്വാസവും കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനുള്ള അവസരമാണ് ലക്ഷ്യമിടുന്നത്. മിഡ്ലാന്‍ഡിലെ തന്നെ ഏറ്റവും വിശാലമായ Bethel കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ എന്ന ഉത്സവം കൊണ്ടാടുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി, പ്രതിസന്ധികളില്‍ പതറാതെ ക്‌നാനായക്കാര്‍’ എന്ന ആപ്തവാക്യത്തില്‍ ഊന്നി മുന്‍വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായി രീതിയില്‍ ആഘോഷിക്കുവാനാണ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയാറെടുപ്പുകള്‍ നടക്കുന്നത്. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഇന്ന് മാര്‍ച്ച് 30 ശനിയാഴ്ച ലിവര്‍പൂളില്‍ വെച്ച് നടക്കുന്ന നോര്‍ത്വെസ്‌റ് കണ്‍വെന്‍ഷനില്‍ UKKCA treasurer വിജി ജോസഫ് £500ന്റെ റimond Entry pass എടുത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കികൊണ്ട് നിര്‍വ്വഹിക്കുന്നതായിരിക്കും.