പരിശുദ്ധാത്മ കൃപയാല്‍ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യേശുവില്‍ പുതുജീവനേകിയ സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ. നോബിള്‍ തോട്ടത്തില്‍, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ നയിക്കും. ഒക്ടോബര്‍ 5 മുതല്‍ 7 വരെ വെയില്‍സിലെ കെഫെന്‍ലിയില്‍ നടക്കുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പ് യേശുവില്‍ ശാക്തീകരിക്കുക വഴി ജീവിത വിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
സിബി മൈക്കിള്‍: 7931 926564
ബെര്‍ളി തോമസ്: 07825 750356











Leave a Reply