ബര്‍മിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷി ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ സെഹിയോന്‍ യു.കെ ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനില്‍ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.

ദൈവിക സ്‌നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവില്‍ ബലമേകുന്ന ആത്മീയ ഉപദേശകന്‍ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം
ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചുകൊണ്ട് മലയാളത്തില്‍ ഏപ്രില്‍ 10,11 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ ബര്‍മിങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെന്നി തോമസ് :07388 326563

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിലാസം

ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT