നോര്‍ത്ത് വെല്‍സിലെ റെക്‌സം, ഫ്‌ളിന്റ്, കോള്‍വിന്‍ബേ, ചെസ്റ്റര്‍ മലയാളി സമൂഹം സംയുക്തമായി യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓര്‍മ പുതുക്കുന്ന ദുഃഖ വെള്ളിയാഴ്ച്ച കുരിശിന്റെ വഴി ഏപ്രില്‍ 19-ാം തിയതി 10 മണിക്ക് നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപ്പെടുന്നു. കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ക്ക് ഫാദര്‍ ജോര്‍ജ് സി, എം.ഐ നേതൃത്വം നല്‍കുന്നതും നോര്‍ത്ത് വെല്‍സിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദികരും പങ്കെടുക്കുന്നതാണ്.
കുരിശിന്റെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും. കൈപ്പുനീര്‍ രുചിക്കലും, നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.
നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓര്‍മ്മ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഈ നോമ്പുകാലം പ്രാര്‍ത്ഥനാ പൂര്‍വം ആചരിക്കാന്‍ നോര്‍ത്തു വെല്‍സിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു.
കുരിശു മലയുടെ വിലാസം- FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .
Leave a Reply