ഫിലിപ്പ് കണ്ടോത്ത്

പ്രസിദ്ധ ധ്യാനഗുരു ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഗ്രാന്‍ഡ് മിഷന്‍ ധ്യാനം, ഏപ്രില്‍ 26, 27, 28 തീയതികളില്‍ കാര്‍ഡിഫില്‍ വച്ചു നടത്തപ്പെടുന്നു. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ച് സഭാംഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതാണ്.

ആത്മാഭിഷേകം നിറഞ്ഞ വചനപ്രഘോഷണം, ഭക്തിസാന്ദ്രമായ ദിവ്യബലി, കൃപാവരസമൃദ്ധമായ ദിവ്യകാരുണ്യാരാധന, ഹൃദ്യമായ ഗാനശുശ്രൂഷ എന്നിവയിലൂടെ വെയില്‍സിനു മുഴുവന്‍ ആത്മീയ ഉണര്‍വ്വ് വിഭാവനം ചെയ്യുന്ന ധ്യാനത്തിലേയ്ക്ക് ഏവരെയും, പ്രത്യേകിച്ച് വെയില്‍സിന്റെ നാനാഭാഗങ്ങളിലുള്ള വിശ്വാസികളെയും, സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കുമ്പസാരത്തിനുള്ള സൗകര്യം, കുട്ടികള്‍ക്ക് അവരുടെ പ്രായമനുസരിച്ചുള്ള പ്രത്യേക ശുശ്രൂഷകള്‍, ഇവ ഉണ്ടായിരിക്കുന്നതാണ്.

ഈ ധന്യ ദിവസങ്ങളിലേക്ക് ഏവരേയും, കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, ബാരി എന്നീ കുര്‍ബാന സെന്ററുകള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡിഫ് മിഷനിലെ എല്ലാ കുടുംബങ്ങളും, കമ്മിറ്റികളും, ബഹു. ജോയി വയലില്‍ അച്ചനോടൊപ്പം ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും .

ഭക്ഷണം സ്വയം കരുതേണ്ടതാണ്.

Venue: St. David’s Catholic College, Ty – Gwyn Road, Cardiff, CF23 5QD

Time:
Friday, 26th April: 3 PM – 8 PM
Saturday & Sunday, 27th & 28th April: 9 AM – 6 PM
Contact email: [email protected]