ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ സുവിശേഷവല്‍ക്കരണാര്‍ത്ഥം യു.കെയില്‍ എട്ടു റീജിയണുകളിലായി നടത്തപ്പെടുന്ന രൂപതാ കണ്‍വെന്‍ഷന്റെ സമാപനം കുറിക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഹാര്‍ലോ ലെഷര്‍ സെന്ററില്‍ നവംബര്‍ 4 നു നടത്തപ്പെടും. ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ലണ്ടനിലെ വളരെ പ്രശസ്തവും വിശാലവുമായ സംവിധാനങ്ങളും, സൗകര്യങ്ങളും ഉള്ള വ്യത്യസ്ത ഹാളുകളുടെ സമുച്ചയമാണ് തിരുവചന വിരുന്നിനു വിവിധ പ്രായക്കാര്‍ക്കായി ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ വേദികളാവുക. വാഗ്ദത്ത അഭിഷേകങ്ങള്‍ക്കായും, അനുഗ്രഹ സാഫല്യങ്ങള്‍ക്കായും രൂപതയാകെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ആത്മീയമായുള്ള ഒരുക്കങ്ങളുമായി പുരോഗമിക്കുകയായി.
പരിശുദ്ധാത്മ അഭിഷേകങ്ങള്‍ക്കായി നേരിട്ടും, ടെലിവിഷന്‍, റേഡിയോ, ഇതര മാധ്യമങ്ങളിലൂടെയും സുവിശേഷവത്കരണം നടത്തുന്ന പ്രശസ്ത വചന പ്രഘോഷകരില്‍ ശ്രദ്ധേയനും, തിരുവചനങ്ങളുടെ ഇഷ്ട തോഴനുമായ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സഭാമക്കള്‍ക്കും, രൂപതക്കും ഏറെ അനുഗ്രഹദായകമാവും.

ജനതകളുടെയും ദേശങ്ങളുടെയും ആത്മീയ ഉണര്‍വ്വിനായി തിരുവചന ശുശ്രുഷകള്‍ നയിക്കപ്പെടുമ്പോള്‍ അതില്‍ പങ്കാളികളാകുവാനും, അനുഗ്രഹങ്ങളും കൃപകളും ആര്‍ജ്ജിക്കുവാനും കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അന്ത്യാംകുളവും, വൈദികരും, ഓര്‍ഗനൈസിംഗ് കമ്മിറ്റിയും ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി വാട്ഫോര്‍ഡ്: 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069
സിറിയക്ക് മാളിയേക്കല്‍: 07446355936
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD
 
	 
		

 
      
      



 
               
               
              




 
            
Leave a Reply