ലണ്ടന്‍: ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ ടെന്‍ഹാം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ശുശ്രുഷകള്‍ക്കു രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. ലണ്ടനില്‍ നൂറു കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യവും, പങ്കാളിത്തവും ലഭിച്ചു പോരുന്ന രണ്ടാം വാര്‍ഷീക പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ കാര്‍മ്മികത്വം വഹിക്കുന്നതാണ്.

വിശുദ്ധ കുര്‍ബ്ബാന എഴുന്നളളിച്ചു വെച്ചുകൊണ്ട് നടത്തപ്പെടുന്ന ആരാധനയും, പ്രാര്‍ത്ഥനകളും അനേകര്‍ക്ക് ഉദ്ധിഷ്ടകാര്യ സാദ്ധ്യം ലഭിക്കുകയും, അന്നന്നത്തെ നേര്‍ച്ച പണം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തു പോരുന്ന ലണ്ടനിലെ ശ്രദ്ധേയമായ ഈ രാത്രികാല ആരാധന ശുശ്രുഷകളുടെ രണ്ടാം വാര്‍ഷീകം വിപുലവും, ഭക്തിനിര്‍ഭരവുമായി ആഘോഷിക്കുവാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്.

ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ മെയ് 18ന് ശനിയാഴ്ച വൈകുന്നേരം 7:30 ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, തിരുവചന സന്ദേശം, ആരാധന, പ്രദിക്ഷണം എന്നിവയും ഉണ്ടായിരിക്കും.11:45 നോടു സമാപിക്കുന്ന ശുശ്രുഷകളുടെ അവസാനം സ്‌നേഹ വിരുന്നും സജ്ജീകരിക്കുന്നുണ്ട്. ഗാനശുശ്രുഷക്കും പ്രയ്സ് ആന്‍ഡ് വര്‍ഷിപ്പിനും ബ്ര.ജൂഡിയും, ബ്ര. ചെറിയാനും നേതൃത്വം വഹിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും മറ്റു ശുശ്രുഷകളിലും പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

The Most Holyname Catholic Church,
2 Oldmillroad, Denham,
UB9 5AR. Uxbridge.

Jomon–07804691069, Shaji Watford-07737702264, Ginobin Highwycomb-07785188272.