ക്രോളി: സെഹിയോന്‍ യു.കെയുടെ അനുഗ്രഹീത ശുശ്രൂഷകളുമായി ക്രോളിയില്‍ നാളെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും നടക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകന്‍ ഫാ. ഷൈജു നടുവത്താനിക്കൊപ്പം ഏറെ വെല്ലുവിളികള്‍ യേശുവില്‍ അതിജീവിച്ചുകൊണ്ട് ഉത്തരേന്ത്യയില്‍ അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വിടുതല്‍ ശുശ്രൂഷകന്‍ ഫാ. സൈമണ്‍ കല്ലടയും കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. യൂറോപ്പിലെ പ്രമുഖ ആധ്യാത്മിക ശുശ്രൂഷകന്‍ ഗാരി സ്റ്റീഫനും ശുശ്രൂഷകളില്‍ പങ്കെടുക്കും.

നാളെ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4.30 വരെയാണ് കണ്‍വെന്‍ഷന്‍. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഏറെ അനുഗ്രഹീതമായ ഈ വചന വിരുന്നിലേക്കും ആത്മീയ, രോഗശാന്തി ശുശ്രൂഷയിലേക്കും സംഘാടകര്‍ യേശുനാമത്തില്‍ മുഴുവനാളുകളെയും ക്ഷണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിലാസം

FRIARY CATHOLIC CHURCH
CRAWLEY
RH10 1HR

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്: 07960 000217.