ഇന്നലെ ഗ്ലോസ്ടറിലെ ക്രിപ്ട് സ്‌കൂളില്‍ വെച്ച് നടന്ന ബ്രിസ്‌റ്റോള്‍-കാര്‍ഡിഫ് റീജിയന്‍രെ രണ്ടാമത്തെ ബൈബിള്‍ കലോത്സവം മഹത്തരമായ സന്ദേശത്തിന്റെ വിളിച്ചോതലായിരുന്നു. എല്ലാവിധ സൗകരങ്ങളടങ്ങിയ ഏഴ് സ്‌റ്റേജുകളിലായി നടന്ന കലോത്സവത്തില്‍ തകര്‍ത്ത് പെയ്യുന്ന മഴയെയും വീശിയടിക്കുന്ന കാറ്റിനെയും വകവെക്കാതെ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിശ്വാസദീപം വരും തലമുറക്ക് പകര്‍ന്ന് നല്‍കുവാനായി, 300ല്‍പ്പരം മത്സരാര്‍ത്ഥികളും 900ല്‍പ്പരം ആളുകളും ഈ മഹനീയമായ ബൈബിള്‍ കലോത്സവത്തിന് സാക്ഷ്യം വഹിച്ചു.

രാവിലെ 9.30ന് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച വാശിയേറിയ മത്സരങ്ങള്‍ വൈകീട്ട് 7 മണിയോടെ പരിസമാപിച്ചു. വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള ധാരാളം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. ഇത്തവണ മുന്‍വര്‍ഷങ്ങളെക്കാള്‍ മികവുറ്റതായിരുന്നു കലോത്സവം.

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍, ഫാ. ജോയി വയലില്‍ (എസ്.എം.ബി.സി.ആര്‍ കലോത്സവം ഡയറക്ടര്‍), ഫാ. ടോണി പഴയകുളം, ഫാ. ജിമ്മി പുലിക്കുന്നേല്‍, ഫാ. ജോസ് പൂവാലിക്കുന്നേല്‍, ഫാ. ഷിബി വേലംപറമ്പില്‍, ഫിലിപ്പ് കണ്ടോത്ത് (എസ്.എം.ബി.സി.ആര്‍ ട്രഷറര്‍), റോയി സെബാസ്റ്റിയന്‍ (എസ്.എം.ബി.സി.ആര്‍ കലോത്സവം കോഡിനേറ്റര്‍), സിസ്റ്റര്‍ ഗ്രേസ് മേരി, സിസ്റ്റര്‍ ലീനാ മേരി, ജോജി, ജിജി ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്ലോസ്ടറിലെ സോണിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം അതിമനോഹരമായ ഗാനാലാപനത്തോടു കൂടി മനോഹരമായി തയ്യാറാക്കിയ സ്‌കൂളിന്റെ പ്രധാന വേദിയില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ശേഷം നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ബൈബിള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ പ്രായത്തിലുള്ള കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. വൈകീട്ട് നടന്ന പൊതു സമ്മേളനത്തില്‍ ചീഫ് ഗസ്റ്റായി, മിസിസ് കാരോള്‍ ബറോണ്‍ (ഹെഡ് ടീച്ചര്‍, സെന്റ് പീറ്റര്‍ കാത്തോലിക് പ്രൈമറി സ്‌കൂള്‍, ഗ്ലോസ്ടര്‍) എത്തുകയുണ്ടായി. ഫാ. ജോയ് വയലില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോസ് പൂവാനിക്കുന്നേല്‍, ഫാ. സിബി വേലംപറമ്പിലും യോഗത്തില്‍ സന്നിഹിതരായിരുന്നു. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ട്രസ്റ്റീ ഫിലിപ്പ് കണ്ടോത്ത് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. കലോത്സവത്തിന്റെ കോഡിനേറ്റര്‍ റോയ് സെബാസ്റ്റ്യന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

200ല്‍പ്പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്ന വികച്ച രീതിയിലുള്ള സ്റ്റേജുകള്‍ അടങ്ങിയ ക്രിപ്ട് സ്‌കൂള്‍ രൂപതാ കലോത്സവത്തിന് അനുയോജ്യമാണെന്ന് റീജിയന്റെ മറ്റ് സെന്ററുകളില്‍ നിന്നെത്തിയവര്‍ അഭിപ്രായപ്പെട്ടു.

ജിജി ജോണിന്റെ നേതൃത്വത്തില്‍ ഫുഡ് ടീം മിതമായ നിരക്കില്‍ മുഴുവന്‍ പേര്‍ക്കും ആസ്വാദ്യകരമായി ഭക്ഷണം നല്‍കുകയുണ്ടായി. ഗ്ലോസ്ടറിലെ വെച്ച് നടന്ന ആദ്യത്തെ ഈ റീജിയണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഫിലിപ്പ് കണ്ടോത്തിന്റെ നേതൃത്വത്തിലുള്ള 45 അംഗ കമ്മറ്റി സജീവ പങ്കാളിത്വം വഹിച്ചു. സീറോ മലബാര്‍ ബ്രിട്ടന്‍ ബൈബിള്‍ കലോത്സവ ടീം അംഗങ്ങളായ ജോജി മാത്യു, സിജി, ജോമി ജോണ്‍, അനിത മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫ്രണ്ട് ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

റോയി സെബാസ്റ്റിയന്റെയും ഫിലിപ്പ് കണ്ടോത്തിന്റെയും നേതൃത്വത്തില്‍ കലോത്സവം മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നുവന്നത്. സമയത്ത് തുടങ്ങിയ കൃത്യ സമയത്ത് അവസാനിപ്പിച്ച് പരിപാടി ഉന്നത നിലവാരം പുലര്‍ത്തി.