ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഔദ്യോഗികമായി ആരംഭിച്ചതിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിതനായതിന്റെയും രണ്ടാം വാര്‍ഷികം ഇന്ന് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷിക്കുമ്പോള്‍, മുഖ്യാതിഥിയായി തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ജോസഫ് സ്രാമ്പിക്കലും മുഖ്യകാര്‍മ്മികത്വം വഹിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിവ്യബലിക്ക് ശേഷം വൈദിക അല്‍മായ പ്രതിനിധികളുടെ സംയുക്ത സമ്മേളനം നടക്കും. രൂപതയുടെ വളര്‍ച്ചയുടെ അടുത്തപടിയായ മിഷന്‍ സെന്ററുകളെക്കുറിച്ചും ബൈബിള്‍ കലോത്സവം, രണ്ടാം അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ തുടങ്ങിയവയെക്കുറിച്ചും സമ്മേളനം വിലയിരുത്തും. രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളും തിരുക്കര്‍മ്മങ്ങളിലും സമ്മേളനത്തിലും പങ്കുച്ചേരും. രൂപതയുടെ രണ്ടാം വാര്‍ഷികത്തില്‍ പങ്കുചേരാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കഴിഞ്ഞ ശനിയാഴ്ച്ചയാണ് യുകെയില്‍ എത്തിച്ചേര്‍ന്നത്.