ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ പ്രമുഖ തിരുനാളുകളിലൊന്നായ ഹെയര്‍ഫീല്‍ഡില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി. തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജിജി പുതുവീട്ടില്‍കളം, ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഫാ. ജിജി കുര്‍ബ്ബാന മദ്ധ്യേ മാതൃവിശുദ്ധിയും, മാദ്ധ്യസ്ഥ ശക്തിയും നിറഞ്ഞ കാരുണ്യത്തിന്റെ ഉറവിടവും, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയുമായ പരിശുദ്ധ മാതാവിനെ പ്രഘോഷിച്ചു കൊണ്ട് നല്‍കിയ സന്ദേശം തിരുന്നാളിനെ മാതൃ ഭക്തി തീക്ഷണമാക്കി. നമ്മുടെ വേദനകളും പ്രശ്‌നങ്ങളും ഏറ്റവും വലിയ മാദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ സമക്ഷം ചേര്‍ത്തു വെച്ചുകൊണ്ടു സാന്ത്വനം തേടാം എന്ന് ജിജി അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ സമൂഹബലി, ലദീഞ്, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ നടത്തപ്പെട്ടു. തിരുന്നാള്‍ കമ്മിറ്റി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര്‍ തിരുന്നാളില്‍ പങ്കെടുത്തു.

ജോമോന്‍ കൈതമറ്റം, അജിത് ആന്റണി, പള്ളിക്കമ്മിറ്റി അംഗങ്ങളും തിരുന്നാളിന് നേതൃത്വം വഹിച്ചു.