ഫാ. ബിജു കുന്നയ്ക്കാട്ട്‌

സ്റ്റഫോര്‍ഡ്: സുവിശേഷത്തിന്റെ വളര്‍ച്ചയാണ് സഭയുടെ വളര്‍ച്ചയെന്നും ഈശോയെക്കുറിച്ച് പറയുന്നതിലാവണം ഓരോ ക്രിസ്ത്യാനിയും സന്തോഷിക്കേണ്ടതെന്നും തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. സ്റ്റഫോര്‍ഡിലെ സ്റ്റോണ്‍ ഹൗസില്‍ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വൈദിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.റ്റി, വികാരി ജനറാളന്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

രൂപതയുടെ വരും വര്‍ഷങ്ങളിലേക്കുള്ള അജപാലന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നയപരിപാടികള്‍ ആവിഷ്‌കരിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. നാളെ ഉച്ചയോട് കൂടി സമ്മേളനം സമാപിക്കും.