ബര്‍മിങ്ഹാം:കത്തോലിക്ക സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് കടന്നുവരുന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി ദിവ്യനാഥന്റെ തിരുപ്പിറവിയെ മുന്‍നിര്‍ത്തിയുള്ള ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ മുഖ്യ കാര്‍മ്മികനാവും. സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന് അനുഗ്രഹ ആശീര്‍വ്വാദമേകിക്കൊണ്ട് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്കൊപ്പം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, മാഞ്ചസ്റ്റര്‍ റീജിയണ്‍ സീറോ മലബാര്‍ ചാപ്ലയിനും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. ജോസ് അഞ്ചാനിക്കല്‍, അയര്‍ലണ്ടില്‍ നിന്നുമുള്ള സുവിശേഷപ്രവര്‍ത്തകന്‍ ജോമോന്‍ ജോസഫ് എന്നിവരും വചനശുശ്രൂഷ നയിക്കും.
കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം
വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 8ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
വിലാസം.
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ് 07760254700
ബിജുമോന്‍മാത്യു 07515368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു അബ്രഹാം 07859890267











Leave a Reply