സി. ഗ്രേസ്‌മേരി

ഒക്ടോബര്‍ 28ാം തിയതി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റിജിയണല്‍ ‘ അഭിഷേകാഗ്നി 2018’ കണ്‍വെന്‍ഷനിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനുള്ള പ്രാര്‍ത്ഥനാദിനം ഗ്ലോസ്റ്റര്‍ സെന്റ്. അഗസ്റ്റിന്‍ ചര്‍ച്ചില്‍ വെച്ച് സെപ്തംബര്‍ 22ന് നടക്കും. പ്രശ്‌സ്ത വചനപ്രഘോഷകനായ ബഹുമാനപ്പെട്ട ഫാ. ടോണി പഴയകുളം ആയിരിക്കും വചന പ്രഘോഷണം നല്‍കി അനുഗ്രഹിക്കുന്നത്.

ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന ഈ പ്രാര്‍ത്ഥനാദിനത്തില്‍ ജപമാല, പ്രയര്‍ ആന്റ് വര്‍ഷിപ്പ്, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, കുമ്പസാരത്തിനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആ ശുശ്രൂഷകള്‍ നല്‍കി സഹായിക്കുന്നത് ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോസ് പൂവനിക്കുന്നേല്‍, ഫാ. ജോയി വയലില്‍ എന്നിവരായിരിക്കും.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് വളണ്ടിയേഴ്‌സ് പരിശീലനത്തിനായി കൊണ്ടുപോകുന്നതായിരിക്കും. അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ വളണ്ടിയറായി സേവനം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ട്രെയിനിംഗ് പ്രോഗ്രാമില്‍ നിര്‍ബന്ധമായി സംബന്ധിക്കേണ്ടതാണ്.

പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മ ശക്തിയാണ് നമ്മുടെ എല്ലാ വിജയത്തിന്റെയും അടിസ്ഥാനമെന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് ഒക്ടോബര്‍ 28ന് നടക്കുന്ന റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ഈ പ്രാര്‍ത്ഥനാ ദിനത്തിലേക്ക് ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ ഡയറക്ടറായ ഫാ. പോള്‍ വെട്ടിക്കാട്ടും റീജിയണന്റെ മറ്റു വൈദികരും റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും റോയ്ി സെബാസ്റ്റിയനും എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിലാസം.

St. Augustine’s Church
Matsen, Gloucester
GLA 6DT

Training Venue Address

Racecourse Center
Cheltemham
GL 50 ASH