ഇംഗ്ലണ്ടിലെ ഡല്‍ഹി എന്ന് അറിയപ്പെടുന്ന യു.കെയിലെ ലെസ്റ്ററിന് ഇത് അനുഗ്രഹീത നിമിഷം. 1990 മുതല്‍ ശക്തമായ മലയാളി കുടിയേറ്റത്തിന് ആദ്യ വിത്തുപാകിയ ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ സിറോ മലബാര്‍ സുറിയാനി കത്തോലിക്കാര്‍ക്കായി മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ Fr. George Thomas Chelakkalനെ വികാരിയായി നിയമിച്ചുകൊണ്ടുള്ള നോട്ടിങ്ഹാം രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് Rt Rev Patrick Joseph McKinneyഅറിയിപ്പ് ലെസ്റ്ററിലെ ഇംഗ്ലീഷ് ദേവാലയങ്ങളില്‍ കുര്‍ബാനയില്‍ അറിയിക്കുകയുണ്ടായി. മലയാളികള്‍ ആദ്യകാലം മുതല്‍ ദേവാലയ ശുശ്രുഷയില്‍ പങ്കെടുത്തിരുന്ന മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വികാരിയായുള്ള നിയമനം വിശ്വാസികള്‍ ഏറെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.

താമരശ്ശേരി രൂപതയിലെ St.Alphonsa School കേരളത്തിലെ ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിദ്യാലയമാക്കി ഉയര്‍ത്തി ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ക്കു അര്‍ഹനായ മികച്ച സംഘാടകനും വാഗ്മിയും ആയ Fr. George Thomas Chelakkal സേവനം സിറോമലബാര്‍ സഭയ്ക്കും, വിശ്വാസികള്‍ ഓരോരുത്തര്‍ക്കും മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല. സിറോമലബാര്‍ സഭ മിഷന്‍ യു.കെയിലുടനീളം ആരംഭിക്കുന്ന ഈ വേളയില്‍ പൂര്‍ണമായ ആദ്ധ്യാത്മിക സഭാ സംവിധാനം തുടര്‍ന്നുകൊണ്ട് പോകാനും ഭാവിയില്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മിഷനായി മാറാനും ജോര്‍ജ് അച്ഛന്റെ നിയമനം സാധ്യമാക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദൈവത്തിന്റെ വലിയ ഇടപെടലായും, അനുഗ്രഹമായും, അത്ഭുതവുമായിട്ടാണ് രൂപതാ അദ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിയമനത്തോട് പ്രതികരിച്ചത്. താമരശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ ഇഞ്ചിയാനില്‍ റെമിജിയൂസ് പിതാവ് ആശംസകള്‍ കൈമാറുകയുണ്ടായി. നോട്ടിങ്ഹാം രൂപതയുടെ ലെസ്റ്ററിലെ വിശ്വാസികളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും തിരുപ്പിറവി സമ്മാനമായി വിശ്വാസികള്‍ ജോര്‍ജ് അച്ഛന്റെ നിയമനത്തെ നോക്കികാണുന്നു. തങ്ങളുടെ വിശ്വാസവും ആരാധനാരീതികളും സഭയോട് ചേര്‍ന്ന് കാത്തുപരിപാലിക്കാനും വളര്‍ത്തുവാനും ഉപകരിക്കും ജോര്‍ജ് അച്ഛന്റെ പുതിയ നിയമനവും പ്രവര്‍ത്തനങ്ങളും. മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഒന്ന് ചേര്‍ന്ന വിശ്വാസികള്‍ സായാഹ്ന ബലിയില്‍ സമൂഹമായി സ്‌തോത്രഗീതം ആലപിച്ചും പരസ്പരം ആശംസകള്‍ കൈമാറി ഭാവനങ്ങളിലേക്കു മടങ്ങി.