ടെന്‍ഹാം: വര്‍ഷാവസാന കൃതജ്ഞതാ ശുശ്രുഷകളും, പുതുവര്‍ഷ വരവേല്‍പ്പും, വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഭക്തിപുരസരം ഡിസംബര്‍ 31 തിങ്കളാഴ്ച ആചരിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വാഗ്മിയും ആയ റവ.ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

2018ല്‍ കരുതലോടെ സംരക്ഷിച്ചു പരിപാലിക്കുകയും, നിരവധിയായ അനുഗ്രഹങ്ങള്‍ പ്രാപ്യമാക്കുകയും ചെയ്ത അനന്ത സ്‌നേഹത്തിനു കൃതജ്ഞത അര്‍പ്പിക്കുവാനും, നവവത്സരം സന്തോഷവും സമാധാനവും നിറഞ്ഞ ദിവ്യ കൃപയുടെ സംരക്ഷണത്തില്‍ ആയിരിക്കുവാനുള്ള പ്രാര്‍ത്ഥന അര്‍പ്പിക്കുവാനും, വാഹനങ്ങള്‍ അടക്കമുള്ള വസ്തുക്കളുടെ വെഞ്ചിരിപ്പ് നവീകരിക്കുന്നതിനും ഈ അനുഗ്രഹീത വേള ഉപയോഗിക്കുവാന്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. ഡിസംബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069
ഷാജി വാറ്റ്ഫോര്‍ഡ്: 07737702264

പള്ളിയുടെ വിലാസം:
The Most Holy name catholic church ,
Old Mill Road,
Denham UB9 5AR