ബെന്നി അഗസ്റ്റിന്‍/ ബിജു നീണ്ടൂര്‍
ലിവര്‍പൂള്‍: ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലണ്ടനിലെ രാജവീഥികള്‍ ക്രിസ്തുരാജന് ഹോസാന പാടാന്‍ തയാറെടുക്കുമ്പോള്‍, ആ ചരിത്ര നിമിഷം ലോകമെമ്പാടുമെത്തിക്കാന്‍ ശാലോം വോള്‍ഡ് ടി.വിയും ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ ഏഴുമുതല്‍ ഒന്‍പതുവരെ ലിവര്‍പൂള്‍ നഗരം ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറംസ് 2018’ന്റെ മുഖ്യസവിശേഷതയാണ് പൊതുനിരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം. അതുള്‍പ്പെടെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ‘അഡോറംസി’ന്റെ പ്രധാന സെഷനുകളെല്ലാം ശാലോം വേള്‍ഡ് തത്സമയം പ്രക്ഷേപണം ചെയ്യും. ഇതിനുപുറമെ ശാലോം വേള്‍ഡിന്റെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.
ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇതിനു മുമ്പ് ലണ്ടന്‍ ആതിഥ്യമരുളിയതിന്റെ ശതാബ്ദിവര്‍ഷത്തില്‍ കൈവന്ന ഈ അനുഗ്രഹ ദിനങ്ങള്‍ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സഭ. അത് അവിസ്മരണീയമാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ശാലോം വേള്‍ഡ് ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ നാലു മണിക്കൂര്‍ വീതവും സമാപന ദിനത്തില്‍ രണ്ടു മണിക്കൂറുമാണ് തത്സമയ സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ശാലോം വേള്‍ഡ് ഒരുക്കിയിരിക്കുന്നത്. ഏഴ്, എട്ട് തിയതികളില്‍ രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 2.00വരെയും ഒന്‍പതിന് രാവിലെ 11.00 മുതല്‍ ഉച്ചയ്ക്ക് 1.00വരെയാണ് പ്രക്ഷേപണം.
ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള മഹത്തായ സ്നേഹം പ്രോത്സാഹിപ്പിക്കുക, സഭാചരിത്രത്തില്‍ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ആഴമായ ബോധ്യം പകര്‍ന്ന് നല്‍കുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവകകളിലെ മതാധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ദിവ്യകാരുണ്യനാഥനെ ആരാധിക്കാന്‍ ഒരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നിവയാണ് ‘അഡോറംസ് 2018’ ന്റെ ലക്ഷ്യങ്ങള്‍. നമുക്ക് ആരാധിക്കാം എന്നാണ് ‘അഡോറംസ്’ എന്ന വാക്കിന്റെ അര്‍ത്ഥം.
ദൈവശാസ്ത്ര പ്രബന്ധാവതരണം, യൂക്കരിസ്റ്റിക് മിനിസ്റ്റര്‍മാര്‍ക്കുവേണ്ടിയുള്ള ക്ലാസുകള്‍, ദിവ്യകാരുണ്യ സെമിനാറുകള്‍ എന്നിവയാണ് ‘സിംപോസിയം ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ ദിനത്തിലെ പ്രധാന പരിപാടികള്‍. കൂടാതെ ആശുപത്രികളിലും കെയര്‍ ഹോമുകളിലും ജയിലുകളിലും സേവനമനുഷ്ഠിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പ്പശാലകളും ആദ്യദിനത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലിവര്‍പൂളിലെ എ.സി.സിയാണ് വേദി. ലിവര്‍പൂള്‍ ആര്‍ച്ച്ബിഷപ്പ് മാല്‍ക്കം മക്മഹന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാകും പരിപാടികള്‍ക്ക് തുടക്കമാവുക.
പതിനായിരം പേരെ ഉള്‍ക്കൊള്ളാനാകുന്ന എക്കോ അരീനയിലാണ് രണ്ടാം ദിന പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ബര്‍മിംഗ്ഹാം അതിരൂപതാ സഹായമെത്രാന്‍ റോബര്‍ട് ബ്രയന്‍ പ്രാരംഭ പ്രാര്‍ത്ഥന നയിക്കും. ദിവ്യബലിയും ഉണ്ടാകും. പ്രഭാഷണങ്ങളും ദിവ്യകാരുണ്യ ഭക്തി പ്രഘോഷിക്കുന്ന നാടകവുമാവും ‘കോണ്‍ഗ്രസ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന രണ്ടാം ദിനത്തിന്റെ സവിശേഷതകള്‍. ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനും പ്രമുഖ വാഗ്മിയും ദൈവശാസ്ത്രജ്ഞനും ‘വേര്‍ഡ് ഓണ്‍ ഫയര്‍’ മിനിസ്ട്രി സ്ഥാപകനുമായ റോബര്‍ട്ട് ബാരനാണ് മുഖ്യപ്രഭാഷകന്‍. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തോടെ പരിപാടികള്‍ സമാപിക്കും.
‘പില്‍ഗ്രിമേജ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സമാപന ദിനത്തില്‍ തിരുക്കര്‍മങ്ങള്‍ ലിവര്‍പൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റന്‍ കത്തീഡ്രലിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30ന് അര്‍പ്പിക്കുന്ന ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ്പ് മക്മഹന്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് 11.00ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷനും വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പുമായ വിന്‍സെന്റ് നിക്കോള്‍സിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം. ആര്‍ച്ച്ബിഷപ്പ് മക്മഹന്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് 1.00ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തുടക്കമാകും. അയ്യായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. 2.45ന് ബെനഡിക്ഷനോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരശീലവീഴും.
സഭയുടെ പ്രേക്ഷിതദൗത്യത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം, വൈദികരും സമര്‍പ്പിതരും അത്മായരും ചേര്‍ന്ന് അരക്കിട്ടുറപ്പിക്കുന്ന സമ്മേളനങ്ങളാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍. രാജ്യത്ത് വിശ്വാസത്തകര്‍ച്ചയും ഭൗതികതയുടെ അതിപ്രസരവും നടമാടുന്ന സാഹചര്യത്തില്‍ ദിവ്യകാരുണ്യ സമ്മേളനത്തിനു വലിയ പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ കോണ്‍ഫറന്‍സിലൂടെ യു.കെയിലെങ്ങും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാനും വളര്‍ത്താനും കഴിയുമെന്നാണ് സഭ പ്രത്യാശിക്കുന്നത്.
വീണ്ണിന്റെ നാഥന്‍ മണ്ണിലേക്കെഴുന്നള്ളുന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍, അനവധി വിശുദ്ധാത്മാക്കളുടെ ചുടുനീണം വീണ ഇംഗ്ലണ്ടിന്റെ തെരുവോരങ്ങള്‍, അശുദ്ധിയുടെയും ,തിന്മയുടെയും പ്രദിക്ഷണ വീഥികളായി മാറിയ ഇംഗ്ലണ്ടിന്റെ തെരുവോരങ്ങള്‍, ഇതാ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും സാക്ഷ്യം വഹിയ്ക്കുന്നു.
ഒരു ചെറു കാറ്റിലുലയാവുന്ന ഗോതമ്പപ്പത്തിലൂടെ, അനവധി കൊടുങ്കാറ്റുകളെ ശാന്തമാക്കിയ ദിവ്യകാരുണ്യ സാന്നിദ്ധ്യം, ലിവര്‍പൂളിന്റെ രാജവീഥി കളിലൂടെ എഴുന്നള്ളുമ്പോള്‍, യൂറോപ്പിന് നഷ്ടമായ ക്രിസ്തു സാന്നിദ്ധ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള മുന്നൊരുക്കമാകട്ടെ.
ഈ അനുഗ്രഹ നീമിഷങ്ങള്‍ക്ക് സാക്ഷികളാവാന്‍ എല്ലാവരെയും ഇന്‍ഗ്ലണ്ടിലെ കത്തോലിക്ക സഭ സവിനയം ക്ഷണിക്കുന്നു. ഈ അവസരസത്തില്‍ ഈ അവിസ്മരണീയ സ്വര്‍ഗീയ മുഹൂര്‍ത്തം ലോകത്തിലെ എല്ലാവര്‍ക്കുമായി അനുഭവിക്കാന്‍ ശാലോം വേള്‍ഡ് ചാനല്‍ ലൈവായി പ്രക്ഷേപണം ചെയ്യുന്നു. ഏഴ്, എട്ട് തിയതികളില്‍ രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 2.00വരെയും ഒന്‍പതിന് രാവിലെ 11.00 മുതല്‍ ഉച്ചയ്ക്ക് 1.00വരെയാണ്.
Leave a Reply