ന്യൂപോര്‍ട്ട്: ത്യാഗസ്മരണ പുതുക്കി ന്യൂപോര്‍ട്ട് കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ റോജര്‍‌സ്റ്റോണ്‍ സിര്‍ഹൗവി കൗണ്ടി പാര്‍ക്ക് മലനിരകളില്‍ നടത്തിയ കുരിശിന്റെ വഴിയില്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ അണിനിരന്ന് ആത്മീയ നിര്‍വൃതി നേടി. സീറോ മലബാര്‍ ന്യൂപോര്‍ട്ട്, കാര്‍ഡിഫ്, ബാരി മിഷനുകളുടെ ഡയറക്ടര്‍ ആയ ഫാദര്‍ ജോയി വയലിന്റെ നേതൃത്വത്തില്‍ ആയിരുന്നു മല കയറ്റം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യേശുക്രിസ്തുവിന്റെ കാല്‍വരി യാത്രയിലെ അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് മുന്‍പില്‍ പ്രാര്‍ത്ഥന നടത്തിയാണ് പ്രയാണം മുന്നോട്ടു നീങ്ങിയത്. മുതിര്‍ന്നവരും കുട്ടികളും അണിനിരന്ന കുരിശിന്റെ വഴി പാര്‍ക്കിലെ കാനന പാതയെ ഭക്തിസാന്ദ്രമാക്കി. ദൈനദിന ജീവിതത്തില്‍ നമ്മക്കുണ്ടാകുന്ന ക്ലേശങ്ങള്‍ ഈശോയുടെ കുരിശിന്റെ യാത്രയില്‍ ചേര്‍ത്ത് വയ്ക്കുവാന്‍ നമുക്ക് കൃപയുണ്ടാവാന്‍ വേണ്ടി ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്ന് ഫാദര്‍ ജോയി വയലില്‍ സമാപന സന്ദേശത്തില്‍ പറഞ്ഞു. കുരിശിന്റെ വഴി സമാപനത്തില്‍ കയ്പുനീര്‍ രുചിക്കലും നേര്‍ച്ച കഞ്ഞിയും ഉണ്ടായിരുന്നു.