ഫാ. ഹാപ്പി ജേക്കബ്

മനുഷ്യകുലത്തെ വീണ്ടെടുക്കാന്‍ മനുഷ്യപുത്രന്‍ കാല്‍വരിയില്‍ യാഗമായി തീര്‍ന്ന ദിവ്യാനുഭവം ഓര്‍ക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ദിനമാണ് ദുഃഖവെള്ളി. മാനുഷികമായി നാം ചിന്തിക്കുമ്പോള്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ ഏല്‍ക്കുവാന്‍ സഹിക്കുവാനും പറ്റാവുന്നതിന്റെ പരമാവധി ഏല്‍ക്കുകയും കാല്‍വരിയില്‍ സ്വന്തം ജീവന്‍ തന്നെ നല്‍കുകയും ചെയ്തു. ആ സ്‌നേഹാത്മാവിന്റെ ബലിയും കാഴ്ച്ചയും പോലെ ദൈവ സന്നിധിയില്‍ സ്വീകാര്യ ബലിയായി ദൈവപുത്രന്‍ കുരിശില്‍ യാഗമായി.

ആദ്യ മനുഷ്യനാല്‍ ലോകത്തിലേക്ക് വന്ന പാപം തീര്‍ക്കാന്‍ ദൈവം സ്വന്തം പുത്രനെ തന്നെ കാല്‍വരിയില്‍ ഏല്‍പ്പിച്ചു. ഈ ബലിയില്‍ ബലി വസ്തുവും, ബലി കര്‍ത്ാവും സ്വീകാര്യമാകണം. എല്ലാം കര്‍ത്താവ് തന്നെ. ഒരു തെറ്റും ചെയ്യാത്ത കര്‍ത്താവ് നമ്മുടെ തെറ്റുകളില്‍ നിന്ന് നമ്മെ സ്വതന്ത്രമാക്കാന്‍ സ്വയം കുരിശ് മരണത്തിന് ഏല്‍പ്പിച്ചു. നമ്മുടെ ശരീരവും നമ്മുടെ സൗന്ദര്യവും നിലനിര്‍ത്തുവാന്‍ നമ്മുടെ കര്‍ത്താവ് വിരൂപനായി. മോറിയ മലയില്‍ ബലിപീഠവുമായി പോയ ഇസഹാക്കിനെ അനുസ്മരിക്കാന്‍ തക്കവണ്ണം സ്വയം കുരിശുമായി കാല്‍വരിയിലേക്ക് അവന്‍ യാത്രയായി.

ഇന്നേ ദിവസം ആ കുരിശിന്റെ ഭാരത്ത് നാം നില്‍ക്കുമ്പോള്‍ അനേകം ഭാവങ്ങള്‍ നാം ദര്‍ശിക്കുകയും ആ രക്ഷാപ്രവര്‍ത്തനത്തിന്റെ ആഴവും പരപ്പും നാം മനസിലാക്കുകയും ചെയ്യുന്നു. ധാരാളം ആളുകള്‍ അവനെ പിന്‍പ്പറ്റി. ശിഷ്യന്മാര്‍ ഉണ്ടായിരുന്ന അവന്റ വാക്കുകള്‍ കേട്ടവര്‍, അത്ഭുതങ്ങള്‍ ദര്‍ശിച്ചവര്‍, സൗഖ്യം പ്രാപിച്ചവര്‍ ഇങ്ങനെ ജനസമുദ്രം അവന് പിന്നാലെ നടന്നു. എന്നാല്‍ യാത്രയുടെ ഓരോ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍, യാതനയുടെ കാഠിന്യം ഏറിയപ്പോള്‍ മരണ ഭയത്തിന്റെ മുന്‍പിലെത്തി ചേര്‍ന്നപ്പോള്‍ ഒരോരുത്തര്‍ അവനെ വിട്ട് ഓടിയൊളിച്ചു. അവസാനം അവന്റെ അമ്മയും താന്‍ ഏറ്റവും സ്‌നേഹിത്ത ശിഷ്യനും മാത്രം അവന്റെ കുരിശിന്റെ ചുവട്ടില്‍ അവശേഷിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരുവന്‍ നശിച്ചുപോകാതെ ജീവന്‍ പ്രാപിക്കുവാന്‍ ലോകത്തെ സ്‌നേഹിത്തു ആ ദൈവ സ്‌നേഹത്തെ തിരിച്ചറിയാന്‍ നാം വൈകിപ്പോയി. കാഴ്ച്ചക്കാരന്റെ ആഹാരം പിന്‍പറ്റുവാനല്ല. ദൈവ സ്‌നേഹത്തെ തിരിച്ചറിയുവാനാണ് നാം ഇന്ന് കാല്‍വരിയില്‍ നാട്ടിയ കുരിശിന്റെ ഭാരത്ത് ഇരുന്ന് വ്യാഖ്യാനിക്കുന്നത്.

അങ്ങനെ ക്രൂശിക്കും എന്നോര്‍ത്ത ജനത്തിന്റെ വൈരാഗ്യം കാണുവാനും കേള്‍ക്കുവാനും വയ്യാതെ പ്രകൃതി പോലും വിറച്ചു. സൂര്യന്‍ അ്ന്ധകാരപ്പെട്ടു. ഇനിയെങ്കിലും ഈ തിരിച്ചരിവ് നാം നേടേണ്ടിയിരിക്കുന്നു. ആരെങ്കലും പ്രസംഗിച്ചു ഒരു കാല്‍വരിയല്ല എന്റെ ദൈവം എനിക്ക് വേണ്ടി യാഗമായ കാല്‍വരിയാണ് നാം കാണേണ്ടതും പിന്‍പറ്റേണ്ടതും. ദുഃഖത്തേയും നിരാശയേയും രോഗത്തെയും മരണത്തേയും തോല്‍പ്പിച്ച് ജീവന്‍ നല്‍കിയ ഈ ബലി അനുഭവത്തില്‍ നമുക്ക് പങ്കുകാരാകാം.

ജന്മം നല്‍കുന്നതിനും ജീവന്‍ നല്‍കുന്നതിനുമായി വി. കഷ്ടാനുഭവമേ സമാധാനത്താലെ വരിക.