ലണ്ടന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ യു.കെയിലെ മലയാളി മുസ്ലിങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന മിലാദ് കാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം ലണ്ടന്‍ വെബ്ലിയില്‍ നവംബര്‍ 11 ഞായറാഴ്ച്ച നടന്നു. 12 വര്‍ഷത്തോളമായി ലണ്ടന്‍ മലയാളി മുസ്ലിങ്ങള്‍ക്കിടയില്‍ ആത്മീയ സാസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ഇഹ്‌സാന്‍ ആണ് മിലാദ് കാമ്പയിനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബുര്‍ദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും വര്‍ണ്ണശബളമായ പരിപാടിയില്‍ അല്ലാമാ കാശിഫ് ചിശ്‌നി മുഖ്യ പ്രഭാഷണം നടത്തി.
പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണ ദൂതരായ മുഹമ്മദ് നബിയുടെ സന്ദേശം യുവതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം സദസിനെ ബോധ്യപ്പെടുത്തി. പ്രവാചകന്റെ ജന്മ മാസത്തില്‍ യു.കയിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന കാമ്പയിനുകള്‍ക്ക് ഇതോടെ തുടക്കമായി. മിലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബര്‍ 1ന് ലണ്ടന്‍ വൈറ്റ്‌സിറ്റിയിലെ ഫോനിക്‌സ് അക്കാദമിയില്‍ നടക്കും.
നൂറില്‍പ്പരം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്. വെബ്ലി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടികള്‍ക്ക് മുസ്തഫ ഹെയ്‌സ്, മുനീര്‍ ഉദുമ, സലീം വില്‍സഡന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അല്‍ഇഹ്‌സാന്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും അല്‍ഇഹ്‌സാന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ നന്ദിയും പറഞ്ഞു.
Leave a Reply