റാംസ്ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ക്കായുള്ള നാല് ദിവസത്തെ വാര്‍ഷിക ധ്യാനം ഇന്നാരംഭിക്കും. കെന്റിലുള്ള റാംസ്ഗേറ്റ്, ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് (St. Augustine’s Abbey, Ramsgate, Kent, CT11 9PA) ധ്യാനം നടക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് വി. കുര്‍ബാനയോടെയാണ് ധ്യാനം ആരംഭിക്കുന്നത്.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്സി (PDM) സഹസ്ഥാപകനും പ്രശസ്ത ധ്യാനഗുരുവുമായ റവ. ഫാ. ബിനോയി കരിമരുതുംകലും അഭിഷേകാഗ്നി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ആന്‍ഡ് മേരി സഭാസ്ഥാപക റവ. സി. എയ്മി ഇമ്മാനുവേല്‍ ASJM ഉം ആണ് ധ്യാനം നയിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ധ്യാനം 28 വ്യാഴാഴ്ച വൈകിട്ട് ഒരു മണിക്ക് സമാപിക്കും.
ധ്യാനത്തില്‍ പങ്കെടുക്കാന്‍ വരുന്ന വൈദികര്‍ വി. കുര്‍ബാനക്കുള്ള തിരുവസ്ത്രങ്ങള്‍ കൊണ്ടുവരേണ്ടതാണ്. വൈദികര്‍ക്കായുള്ള ഈ ധ്യാനത്തില്‍ സമൃദ്ധമായി ദൈവാനുഗ്രഹം ഉണ്ടാകുന്നതിനും അജപാലന ശുശ്രുഷകളില്‍ കൂടുതല്‍ തീക്ഷ്ണത നേടുന്നതിനായി എല്ലാ വിശ്വാസികളും ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
Leave a Reply