ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വനിതകളുടെ സംഘടനയായ വിമന്‍സ് ഫോറം രൂപീകൃതമായിട്ട് 2018 നവംബര്‍ 12ന് ഒരു വര്‍ഷം തികയുന്നു. അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രക്ഷാധികാരി ആയി രൂപതയിലെ വനിതകളുടെ ഉന്നമനത്തിനായും സ്ത്രീ ശാക്തീകരണത്തിനുമായി 2017 നവംബര്‍ 12ന് രുപം കൊടുത്ത വിമന്‍സ് ഫോറം ഇന്ന് യൂറോപ്പിലെ തന്നെ ശക്തമായ ഒരു സ്ത്രീ സംഘടന ആയി മാറ്റിയ ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതായി വിമന്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി ജോളി മാത്യു അറിയിച്ചു.

രൂപതയുടെ നിരവധി ഇടവകകളില്‍ വനിതകള്‍ക്കായി സെമിനാറുകള്‍, ക്ലാസ്സുകള്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍, ആരാധനകള്‍ എന്നിവ സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരവും അതിലേറെ സന്തോഷകരവുമാണെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എല്ലാ മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്നും ശ്രീമതി ജോളി മാത്യു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമന്‍സ് ഫോറത്തിന്റെ വളര്‍ച്ചക്കും പ്രവര്‍ത്തനങ്ങള്‍ക്കും അതീവ താല്‍പര്യം എടുത്ത് മേല്‍നോട്ടം വഹിച്ച അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനും എല്ലാവിധ സഹകരണങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് സംഘടനയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുന്ന എല്ലാ ബഹുമാനപ്പെട്ട വൈദികര്‍ക്കും, സിസ്റ്റേഴ്സിനും, പ്രത്യേകമായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച സിസ്റ്റര്‍ മേരി ആനിനും നിലവില്‍ ഫോറത്തിന്റെ ആനിമേറ്ററായ സിസ്റ്റര്‍ ഷാരോണിനും വളരെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍ക്കും റീജിയന്‍ ഭാരവാഹികള്‍ക്കും സംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കും മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുന്ന മരിയന്‍ മിനിസ്ട്രിക്കും പ്രസിഡന്റ് നന്ദി അറിയിച്ചു.

ഒന്നാം വര്‍ഷത്തിന്റെ ആഘോഷങ്ങളും വിലയിരുത്തലുകളും മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ആലോചനാ യോഗവും അതാത് യൂണിറ്റുകളില്‍ തന്നെ സംഘടിപ്പിക്കുന്നതായിരിക്കും.