ലെസ്റ്ററിലെ സിറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളോം ആഹ്ലാദത്തിന്റെ ദിനമായിരുന്നു 10/02/2019. ഏറെ നാളത്തെ കാത്തിരിപ്പിന്റെ, പ്രാര്‍ത്ഥനയുടെ ഫലമായി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായുള്ള അധിക ചുമതല ഏറ്റെടുത്തു.
നോട്ടിങ്ഹാം രൂപത അദ്യക്ഷന്‍ അഭിവന്ദ്യ പാട്രിക് പിതാവ് സൈന്റ് എഡ്വേഡ്, മദര്‍ ഓഫ് ഗോഡ് ദേവാലയങ്ങളുടെ വികാരിയായി ചുമതല നല്‍കുകയുണ്ടായി കൂടാതെ ലെസ്റ്ററിലെ സിറോ മലബാര്‍ അംഗങ്ങളുടെ ആദ്യത്മിക ാര്യങ്ങളുടെ ചുമതലയും ജോര്‍ജ് അച്ഛനില്‍ നിഷിപ്തമാക്കി. തുടര്‍ ദിനങ്ങളില്‍ എല്ലാ ഞായര്‍ ദിവസങ്ങളിലുള്ള സിറോ മലബാര്‍ കുര്‍ബാന സാധ്യമാകും.
ജോര്‍ജ് അച്ഛന്റെ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ പ്രഥമ ദിനം ഇടവക അംഗങ്ങളില്‍ ആവേശവും ഉണര്‍വും ഉണ്ടാക്കുകയുണ്ടായി. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയും സന്തോഷത്തോടെ ജോര്‍ജ് അച്ഛനെ സ്വീകരിക്കുകയുണ്ടായി. 700ല്‍പ്പരം അംഗങ്ങള്‍ വിശ്വാസ നിറവില്‍ സായാഹ്ന കൃതജ്ഞതാ സ്‌തോത്ര ബലിയില്‍ പങ്കുചേരുകയുണ്ടായി. ലെസ്റ്ററില്‍ സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ സഭാത്മക ജീവിത യാത്രയൂടെ നാഴികക്കല്ലായി മാറിയിരിക്കുന്നു ഈ സുദിനം.
Leave a Reply