ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്നതും ഏറെ അനുഗ്രഹദായകവുമായ നൈറ്റ് വിജില്‍ ജൂലൈ 21ന് ശനിയാഴ്ച നടത്തപ്പെടുന്നു. ശനിയാഴ്ചത്തെ രാത്രിമണി ആരാധനക്ക് പ്രമുഖ തിരുവചന ശുശ്രുഷകനും സീറോ മലബാര്‍ ചാപ്ലൈനും ലണ്ടന്‍ റീജണല്‍ സഹകാരിയും ആയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം വഹിക്കും. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് ആരാധന നടത്തപെടുക.

ശനിയാഴ്ച വൈകുന്നേരം 7:30 പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ബ്ര. ചെറിയാനും, ജൂഡിയും നേതൃത്വം നല്‍കുന്ന കരുണക്കൊന്ത, ബ്ര. സാബുവും ടീമും (ആവേ മരിയ, കെന്റ്) നയിക്കുന്ന പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകള്‍ നടത്തപ്പെടും. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയുണ്ടായിരിക്കും. രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കും.

ടെന്‍ഹാം നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു യേശുനാഥന്റെ തൃക്കരങ്ങളില്‍ തങ്ങളുടെ പ്രാര്‍ത്ഥനകളും അഭിലാഷങ്ങളും സമര്‍പ്പിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069

പള്ളിയുടെ വിലാസം.
The Most Holy name Catholic Church, Oldmill Road, Ub9 5Ar. Denham Uxbridge.