ലണ്ടന്‍: ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കും ബന്ധുക്കള്‍ക്കും ലോകസമാധാനത്തിനും വേണ്ടി മരിയന്‍ മിനിസട്രിയുടേയും മരിയന്‍ പത്രത്തിന്റേയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28നു പ്രത്യേക പ്രാര്‍ത്ഥനകളും അനുസ്മരണ ബലികളും നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്നേദിവസം മരിയന്‍ മിനിസ്ട്രിയുടെയും മരിയന്‍ പത്രത്തിന്റെയും അഭ്യുദയ കാംക്ഷികളായ വൈദീകര്‍ ലോകത്തിന്റെ വിവിധ പള്ളികളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ശ്രീലങ്കന്‍ ജനതക്കുവേണ്ടി പ്രാര്‍ഥിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ബഹുമാനപ്പെട്ട വൈദീകരും വിശ്വാസികളും അവര്‍ ആയിരിക്കുന്ന സ്ഥലങ്ങളില്‍ ഇരുന്ന് ഞായറാഴ്ച്ചയിലെ ഈ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടറും മരിയന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ഫാ. ടോമി എടാട്ട് അഭ്യര്‍ത്ഥിച്ചു.