ന്യൂസ് ഡെസ്ക്, മലയാളം യുകെ

മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാർക്ക് അപകടകരമായി ഉണ്ടാകാവുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. നിലവിൽ എൻ എച്ച് എസ് രക്ത പരിശോധനയിലൂടെയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഒരു വ്യക്തിക്ക് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. എന്നാൽ ലളിതമായ ഉമിനീർ പരിശോധനയിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താനുള്ള മാർഗം വികസിപ്പിച്ചിരിക്കുകയാണ് യുകെയിൽ നിന്നുള്ള ഗവേഷകർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉമിനീർ സാമ്പിളുകളിലെ ഡിഎൻഎ വിശകലനം ചെയ്ത് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടോ എന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ ഇൻസ്റ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ചിലെ ഒരു ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. യുകെയിൽ നിന്നുള്ള 6000 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ പരിശോധനയിൽ എൻഎച്ച്എസ് ഉപയോഗിക്കുന്ന രക്ത പരിശോധനയെക്കാൾ പുതിയ രീതി ഫലപ്രദമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.


യുകെയിൽ ഉടനീളം നടത്താൻ ഉദ്ദേശിക്കുന്ന പരിശോധനകൾക്കായി ഉടൻതന്നെ ലളിതമായ വിലകുറഞ്ഞ സ്പിറ്റ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ രോഗം തിരിച്ചറിയുന്നത് ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഉതകും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. യുകെയിൽ പ്രതിവർഷം 12,000 പേരുടെ എങ്കിലും ജീവൻ പ്രോസ്റ്റേറ്റ് ക്യാൻസർ അപഹരിക്കുന്നതായാണ് കണക്കുകൾ. ഉമനീർ പരിശോധനയിലെ ഫലം രക്ത പരിശോധനയെക്കാൾ കൂടുതൽ കൃത്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.