ജമ്മു കാശ്മീരില്‍ ശ്രീനഗറിന് സമീപം ബഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന കൊല്ലപ്പെട്ട ആറ് സൈനികരില്‍ ഒരാള്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ് ആണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പ്രളയമുണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തയാളാണ് സിദ്ധാര്‍ത്ഥ് വസിഷ്ഠ്.
ഭാര്യ ആരതിയും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറാണ്. 31 കാരനായ സിദ്ധാര്‍ത്ഥിന്റെ കുടുംബം ഛണ്ഡിഗഡിലാണ് താമസം. ഹരിയാനയിലെ നാരായണ്‍ഗഡ് സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിദ്ധാര്‍ത്ഥിനും ആരതിയ്ക്കും ശ്രീനഗറില്‍ പോസ്റ്റിംഗ് ലഭിച്ചത്. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്.
എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്ന് സിദ്ധാര്‍ത്ഥിന് പുറമെ മരിച്ചത് സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനനാദ് മാണ്ഡവ്ഗാനെ, സെര്‍ജന്റ് വിക്രാന്ത് സെഹ്രാവത്, കോര്‍പറല്‍ പങ്കജ് കുമാര്‍, കോര്‍പ്പേല്‍ ദീപക് പാണ്ഡെ, കുമാര്‍ പാണ്ഡെ എന്നിവരാണ്. നിയന്ത്രണ രേഖ കടന്ന് ജമ്മു കാശ്മീരില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തുകയും ഇരു സേനനകളും പരസ്പരം വിമാനങ്ങള്‍ വെടിവച്ചിടുകയും ഇന്ത്യന്‍ പൈലറ്റ് ആയ വിംഗ് കമാന്‍ഡന്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുകയും ചെയ്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്നതിന് ഇടയിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. പാകിസ്താന്റെ നിയന്ത്രണരേഖ ലംഘനവുമായി ഹെലികോപ്റ്റര്‍ അപകടത്തിന് യാതൊരു ബന്ധമില്ലെന്ന് സൈന്യം പറയുന്നു.












Leave a Reply